Type Here to Get Search Results !

Bottom Ad

ഖത്തറില്‍ മരിച്ച സീതിക്കുഞ്ഞി കുഞ്ചത്തൂരിന്റെ മയ്യിത്ത് നാട്ടിലെത്തിച്ചു


മഞ്ചേശ്വരം: (www.evisionnews.in) ഖത്തറില്‍ നിര്യാതനായ കുഞ്ചത്തൂര്‍ സ്വദേശി സീതിക്കുഞ്ഞി (61)യുടെ മയ്യിത്ത് നാട്ടിലെത്തിച്ചു. ഖത്തറില്‍ നിന്ന് വിമാനമാര്‍ഗ്ഗം കരിപ്പൂരിലെത്തിച്ച മയ്യിത്ത് ബുധനാഴ്ച വൈകുന്നേരത്തോടെ കുഞ്ചത്തൂര്‍ ആയിരം ജുമാഅത്ത് പള്ളി പരിസരത്ത് ഖബറക്കും.

ഈ മാസം 19നാണ് മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശി സീതിക്കുഞ്ഞി മരിച്ചത്. 25 വര്‍ഷത്തോളം ഖത്തറിലായിരുന്ന അദ്ദേഹം ഖത്തര്‍ മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. 

ചൊവ്വാഴ്ച ഖത്തര്‍ കെ.എം.സി.സി മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തില്‍ വന്‍ ജനവലിയുടെ സാന്നിധ്യത്തില്‍ മയ്യിത്ത് നമസ്‌കാരം നടന്നു. ഖത്തര്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് എസ്.എ.എം ബഷീര്‍, ജനറല്‍ സെക്രട്ടറി അബ്ദുല്‍ നാസര്‍, ട്രഷറര്‍ അലി പള്ളിയത്ത്, ജില്ലാ പ്രസിഡണ്ട് ലുഖ്മാനുല്‍ ഹക്കിം, സ്‌നേഹസുരക്ഷാ പദ്ധതി ചെയര്‍മാന്‍ എം.ടി.പി മുഹമ്മദ് കുഞ്ഞി, മുട്ടം മഹ്മൂദ്, ഖാദര്‍, ഉദുമ, റസാഖ് കല്ലട്ടി മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കി. ഖത്തറിലെ പരേതന്റെ കുടുംബങ്ങളും സുഹൃത്തുക്കളും സംബന്ധിച്ചു.

Keywords: manjeshwaram-qatar-seethi-kunhi-body

Post a Comment

0 Comments

Top Post Ad

Below Post Ad