Type Here to Get Search Results !

Bottom Ad

പിണറായി ഡല്‍ഹിയില്‍; കേരള ഹൗസില്‍ ബീഫ് തിളച്ചുമറിയുന്നു

evisionnews

ന്യൂഡല്‍ഹി: (www.evisionnews.in) അനുവാദമില്ലാതെ തലസ്ഥാനത്തെ കേരള ഹൗസില്‍ ദല്‍ഹി പോലീസ് പോത്തിറച്ചി തിരഞ്ഞെത്തിയതിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ശക്തമായി. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ദല്‍ഹി പോലീസ് കേരള ഹൗസില്‍ നടത്തിയ കടന്നുകയറ്റത്തിനെതിരെ ശക്തമായ ഭാഷയില്‍ അപലപിച്ചു. ഇതിന് തൊട്ടുപിന്നാലെ മൂന്ന് സി പി എം എം പിമാര്‍ കേരള ഹൗസില്‍ പ്രതിഷേധ ധര്‍ണ്ണയും നടത്തി. ധര്‍ണ്ണയെ സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ അഭിസംബോധന ചെയ്തു. 

ഫെഡറല്‍ തത്വങ്ങളെ ലംഘിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഡല്‍ഹി പോലീസ് കേരള ഹൗസില്‍ കടന്നുകയറിയത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇക്കാര്യമറിഞ്ഞ് ഉടന്‍ ഡല്‍ഹിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടുകണ്ട് പ്രതിഷേധിക്കേണ്ടതായിരുന്നു.

കേരളത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത നടപടിയാണ് ഡല്‍ഹി പോലീസ് ചെയ്തതെന്നും പിണറായി കുറ്റപ്പെടുത്തി. ഏതോ പരാതിയുടെ പേരില്‍ കേരള ഹൗസില്‍ വിതരണം ചെയ്തിരുന്ന ബീഫ് തിങ്കളാഴ്ച മുതല്‍ നിര്‍ത്തിവെച്ചത് ആരുടെ ഉത്തരവ് പ്രകാരമാണെന്നും വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. മലയാളി എന്തു കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് ഡല്‍ഹി പോലീസോ മോദി സര്‍ക്കാരോ അല്ലെന്നും പിണറായി പറഞ്ഞു. കേരളത്തിലെ എഴുപത് ശതമാനം ആര്‍ എസ് എസ്സുകാരും ബീഫ് കഴിക്കുന്നവരാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

പി കെ ശ്രീമതി, സി പി നാരായണന്‍, എ സമ്പത്ത് തുടങ്ങിയ എം പിമാരുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ്ണയില്‍ കേരള ഹൗസ് ജീവനക്കാരും പങ്കെടുത്തു.


keywords: delhi-kerala-house-police-ride-pinarayi-replay
Tags

Post a Comment

0 Comments

Top Post Ad

Below Post Ad