ന്യൂഡല്‍ഹി (www.evisionnews.in): ദേശീയതാല്‍പര്യം മുന്‍നിര്‍ത്തി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണം ഒഴിവാക്കണമെന്ന് സുപ്രീം കോടതി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മെറിറ്റ് മാത്രമായിരിക്കണം മാനദണ്ഡമെന്ന് നേരത്തെയും വ്യക്തമാക്കിയിട്ടുള്ളതാണെന്ന് കോടതി ഓര്‍മിപ്പിച്ചു. ഇക്കാര്യത്തില്‍ ഉടന്‍ നടപടിയെടുക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ഉന്നത വിദ്യാഭ്യാസരംഗത്തെ നിലവാരം ഉയര്‍ത്താന്‍ ഇത് അത്യാവശ്യമാണെന്നും ജസ്റ്റിസുമാരായ ദീപക് മിശ്ര, പിസി പന്ത് എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു.
ഉന്നത വിദ്യാഭ്യാസരംഗത്ത് ജാതി, മതം, സ്ഥലം എന്നിവ ഉള്‍പ്പെടെ യാതൊരു തരത്തിലുള്ള സംവരണവും പാടില്ല. 1984ല്‍ തന്നെ കോടതി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ യാതൊരു വിധ നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാരുകള്‍ തയാറാകുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി. ന്നാല്‍ പലപ്പോഴും മെറിറ്റിനെക്കാള്‍ പ്രാധാന്യം ലഭിക്കുന്നത് സംവരണത്തിനാണ്. സ്വാതന്ത്ര്യം ലഭിച്ച് 68 വര്‍ഷങ്ങള്‍ക്ക് ശേഷവും ചില കാര്യങ്ങള്‍ മാറാതെ നില്‍ക്കുകയാണ്.
ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളിലേക്കുള്ള വിദ്യാര്‍ത്ഥി പവേശനത്തിന്റെ മാനദണ്ഡങ്ങള്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. എന്നാല്‍ നിരീക്ഷണങ്ങള്‍ വ്യക്തമാക്കി ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീം കോടതി തയാറായിട്ടില്ല. തെലങ്കാന രൂപീകരണത്തെ തുടര്‍ന്ന് രാഷ്ട്രപതി പുറപ്പെടുവിച്ച ഉത്തരവ് നിലവിലുള്ളതിനാലാണിത്. എന്നാല്‍ തമിഴ്‌നാടിന്റേത് പ്രത്യേക കേസായി പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
Keywords: National-news-supreme-court-ordered-that-no-any-reservation-in-high-education

Post a Comment
0 Comments