Type Here to Get Search Results !

Bottom Ad

ഒളിച്ചോടിയ ഭര്‍തൃമതിയും കാമുകിയും തിരിച്ചെത്തി


കാഞ്ഞങ്ങാട് (www.evisionnews.in): തായന്നൂര്‍ മുളവിനടുക്കത്ത് നിന്നും ഒളിച്ചോടിയ ഭര്‍തൃമതിയും കാമുകനും ഒന്നിച്ച് ജീവിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കമിതാക്കളെ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു.

കഴിഞ്ഞയാഴ്ച്ച ഒളിച്ചോടിയ കമിതാക്കള്‍ ഇന്നലെയാണ് പോലീസ് സ്‌റ്റേഷനില്‍ ഹാജരായത്. തുടര്‍ന്ന് പോലീസ് ഇരുവരെയും കോടതിയില്‍ ഹാജരാക്കി. നീലേശ്വരത്ത് തയ്യല്‍തൊഴിലെടുത്തിരുന്ന തായന്നൂര്‍ മുളവിന്നടുത്തെ നാരായണിയുടെ മകള്‍ നിഷയും, കാമുകനായ ജ്യോതിഷും ഏതാനും ദിവസം മുമ്പാണ് നാടുവിട്ടത്.

യുവതിയുടെ നീലേശ്വരത്തുള്ള വീട്ടില്‍ നിന്നും സ്വന്തം വീട്ടിലെത്തിയാണ് ബന്ധുവായ കാമുകനൊന്നിച്ച് ഒളിച്ചോടിയത്. ഒളിച്ചോടിയ കമിതാക്കള്‍ ഇരുവരും ഗുരുവായൂരില്‍ രണ്ട് രാവും പകലും കഴിഞ്ഞ് ഇന്നലെ അമ്പലത്തറ പോലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു

അമ്പലത്തറ അഡീഷണല്‍ എസ് ഐ. കെ. വി. കൃഷ്ണന്റെ നേതൃത്വത്തില്‍ ഒളിച്ചോടിയ കമിതാക്കളെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം പുരോഗമിച്ച് വരുന്നതിനിടയാണ് ഇരുവരും ഇന്നലെ സ്‌റ്റേഷനില്‍ ഹാജരായത്. നീലേശ്വരം പള്ളിക്കര സ്വദേശിയായ യുവാവുമായുള്ള വിവാഹത്തിന് മുമ്പ് തന്നെ നിഷയും ജ്യോതിഷും പ്രേമബദ്ധരായിരുന്നതായി ഇന്നലെ കോടതിയില്‍ വെളിപ്പെടുത്തി.

Keywords: Kasaragod-kanhagad-news-police-


Post a Comment

0 Comments

Top Post Ad

Below Post Ad