Type Here to Get Search Results !

Bottom Ad

ബജ്‌രംഗദള്‍ നേതാവ് പ്രശാന്ത് പൂജാരി വധക്കേസില്‍ നാലുപ്രതികള്‍ അറസ്റ്റില്‍


മംഗളൂരു: (www.evisionnews.in) മൂഡബിദ്രിയിലെ ബജ്‌രംഗദള്‍ നേതാവും വ്യാപാരിയുമായ പ്രശാന്ത് പൂജാരിയെ പട്ടാപ്പകല്‍ വെട്ടിയ കേസിലെ പ്രതികളായ നാലുപേരെ ഞായറാഴ്ച അറസ്റ്റുചെയ്തു. അഞ്ചുപേര്‍ ഒളിവിലാണ്. 

അഡ്യപ്പാടിയിലെ മുഹമ്മദ് ഹനീഫ്(36), മൂഡബിദ്രിയിലെ മുഹമ്മദ് ഇല്യാസ്(27), ബണ്ട്വാളിലെ ലിയാഖത്(26), മുല്‍ക്കിയിലെ അബ്ദുല്‍ റഷീദ്(39) എന്നിവരാണ് അറസ്റ്റിലായത്. ഒക്ടോബര്‍ ഒമ്പതിന് രാവിലെ മൂഡബിദ്രി ടൗണിലുള്ള കടയിലേക്ക് പോകുമ്പോഴാണ് ഘാതകസംഘം പ്രശാന്തിനെ മിന്നല്‍ ആക്രമണത്തില്‍ വെട്ടിക്കൊന്നത്. പത്തുദിവസത്തിനകമാണ് കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ഹനീഫ് അടക്കമുള്ളവരെ അറസ്റ്റുചെയ്തതെന്ന് മംഗളൂരു പോലീസ് കമ്മീഷണര്‍ മുരുകന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രതികള്‍ കുറ്റം സമ്മതിച്ചതായും ഇപ്പോള്‍ അറസ്റ്റിലായ ഹനീഫ് കൊലയില്‍ നേരിട്ട് പങ്കെടുത്തതായും പോലീസ് മേധാവി പറഞ്ഞു. 

വര്‍ഗീയ വൈരമാണ് കൊലക്ക് കാരണം. പ്രതികള്‍ക്ക് ഏതെങ്കിലും തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. അതേസമയം ഈ സംഭവത്തില്‍ ആരും വര്‍ഗ്ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കരുതെന്നും കമ്മീഷണര്‍ അഭ്യര്‍ത്ഥിച്ചു. മറ്റ പ്രതികളെ ഉടന്‍ പിടികൂടും. അതില്‍ ആര്‍ക്കും ആശങ്ക വേണ്ട. 

കൊലക്ക് പിന്നില്‍ ഒരു ബില്‍ഡറുടേയും മുസ്ലിം സമുദായ നേതാക്കളുടെയും പേരില്‍ പ്രചരിച്ച വാട്ടസപ്പ് സന്ദേശങ്ങളില്‍ കഴമ്പില്ലെന്ന് പോലീസ് ഉറപ്പിച്ചിട്ടുണ്ട്. കേസിലെ മുഖ്യസാക്ഷിയായിരുന്ന വാമന പൂജാരിയുടെ ആത്മഹത്യ കൊലകണ്ടതിലുള്ള മാനസികാഘാതത്തെ തുടര്‍ന്നാണ്. വാമനയെ പാക്കിസ്ഥാനില്‍നിന്നും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന പ്രചരണവും ശുദ്ധ അസംബന്ധമാണെന്നും മുരുഗന്‍ പറഞ്ഞു. മംഗളൂരു എം പി നളിന്‍ കുമാര്‍ കട്ടിലാണ് പാക്കിസ്ഥന്‍ ഫോണ്‍ വിളിക്കഥ പത്രസമ്മേളനത്തിലൂടെ അറിയിച്ചത്. 

പ്രശാന്ത് പൂജാരിയെ വധിച്ച ശേഷം ബജ്‌രംഗദള്‍-ആര്‍ എസ് എസ് നേതാക്കളായ ജഗദീഷ് അധികാരി, ശരണ്‍ പമ്പ്‌വെല്‍, സോമനാഥ് കോട്ടിയാന്‍ എന്നിവര്‍ക്ക് ഫോണില്‍ വധഭീഷണി സന്ദേശം ലഭിച്ചതിനെ കുറിച്ചുള്ള പരാതിയില്‍ അന്വേഷണം നടക്കുന്നതായും പോലീസ് കമ്മീഷണര്‍ പറഞ്ഞു. പ്രശാന്ത് പൂജാരി കൊലക്കേസില്‍ പ്രതികളെ അറസ്റ്റചെയ്യുന്നത് വൈകുന്നതിനെതിരെ ബി ജെ പിയുടെ നേതൃത്വത്തില്‍ മംഗളൂരുവില്‍ തിങ്കളാഴ്ച പ്രതിഷേധറാലി നടക്കാനിരിക്കെയാണ് പ്രതികള്‍ അഞ്ചുപേര്‍ പിടിയിലായത്.

keywords: bajrang-dal-prashanth-pujari-arrest-four

Tags

Post a Comment

0 Comments

Top Post Ad

Below Post Ad