കാസര്‍കോട്: (www.evisionnews.in) വിവാദപരാമര്‍ശം നടത്തിയ ചെറിയാന്‍ ഫിലിപ്പ് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ചെറിയാന്‍ ഫിലിപ്പിന്റെ പ്രസ്താവന വേദനാജനകവും നിര്‍ഭാഗ്യകരവുമാണെന്നും ഉമ്മന്‍ ചാണ്ടി തിങ്കളാഴ്ച രാവിലെ കാസര്‍കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
ചെറിയാന്‍ ഫിലിപ്പിന്റെ പ്രസ്താവന ന്യായീകരിച്ച കോടിയേരിയുടെ നടപടി ശരിയായില്ലെന്നും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയ ഉമ്മന്‍ ചാണ്ടി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വിമതരായി നില്‍ക്കുന്നവര്‍ക്ക് ഒരവസരം കൂടി നല്‍കും. ഇനിയും പിന്‍മാറിയില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടി വരും. ഉമ്മന്‍ ചാണ്ടി കര്‍ശന നിലപാടില്‍ വ്യക്തമാക്കി.
ഞായറാഴ്ചയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചെറിയാന്‍ ഫിലിപ് വിവാദപ്രസ്താവന നടത്തിയത്. യൂത്ത് കോണ്‍ഗ്രസിന്റെ ഉടുപ്പഴിക്കല്‍ സമരം മാതൃകാപരമാണെന്നും ഈ രീതി രഹസ്യമായി നടത്തിയ വനിതകള്‍ക്കെല്ലാം കോണ്‍ഗ്രസില്‍ സീറ്റ് ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റ്. വിവാദമായതോടെ സ്ത്രീകളെ ഇരയാക്കുന്ന പുരുഷന്‍മാരെയാണ് താന്‍ ഉദ്ദേശിച്ചതെന്ന വിശദീകരണവുമായി ചെറിയാന്‍ ഫിലിപ്പ് രംഗത്തെത്തിയിരുന്നു.
keywords: umman-chandy-kasragod-cheriyan-philip

Post a Comment
0 Comments