പട്‌ന: (www.evisionnews.in) പെണ്‍കുട്ടികള്‍ക്ക് സ്‌കൂട്ടി വാഗ്ദാനവുമായി ബിഹാറില്‍ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിറക്കിയ ബി.ജെ.പി. അതിലേക്കാവശ്യമായ പെട്രോളും നല്‍കുമെന്നറിയിച്ചു.
10, 12 ക്ലാസുകളിലെ നല്ലനിലയില്‍ വിജയിക്കുന്ന 5,000 പെണ്‍കുട്ടികള്‍ക്കാണ് രണ്ടുവര്‍ഷത്തേക്ക് സൗജന്യ പെട്രോള്‍ നല്‍കുക. സ്‌കൂട്ടി കിട്ടുന്ന കുട്ടികള്‍ക്ക് ആര് പെട്രോള്‍ നല്‍കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ പരിഹസിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ബി.ജെ.പി. നേതാവ് സുശീല്‍കുമാര്‍ മോദി പെട്രോളും വാഗ്ദാനംചെയ്തത്.
വ്യാഴാഴ്ച കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് സ്‌കൂട്ടി വാഗ്ദാനമുള്ള പ്രകടപത്രിക പുറത്തിറക്കിയത്.
Keywords: patna-bihar-bjp-
Keywords: patna-bihar-bjp-

Post a Comment
0 Comments