Type Here to Get Search Results !

Bottom Ad

കിണറ്റില്‍ നിന്ന് കണ്ടെടുത്തത് 8.78 കിലോ ഗ്രാം സ്വര്‍ണം: സംഘത്തിലെ മൂന്ന്‌ പേരെ തിരയുന്നു



കാഞ്ഞങ്ങാട് (www.evisionnews.in): ചെറുവത്തൂര്‍ വിജയ ബാങ്കില്‍ നിന്ന് കൊള്ളയടിച്ച 8.78 കിലോ ഗ്രാം സ്വര്‍ണം ചെര്‍ക്കള ബേര്‍ക്കയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറില്‍ നിന്ന് കണ്ടെടുത്തതായി ജില്ലാ പോലീസ് ചീഫ് ഡോ എ ശ്രിനിവാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ബാങ്കില്‍ നിന്ന് മൊത്തം 20 കിലോ സ്വര്‍ണ്ണവും പണവുമാണ് നഷ്ടമായത്. ബാക്കിയുള്ള സ്വര്‍ണ്ണം ചെര്‍ക്കളയിലെ ഒരു വീട്ടില്‍ നിന്നും കണ്ടെടുത്തു. ബാങ്ക് രേഖകള്‍ പരിശോധിച്ച് മൊത്തം എത്ര കിലോ സ്വര്‍ണ്ണം നഷ്ടമായെന്ന് തിട്ടപ്പെടുത്തും.


കാഞ്ഞങ്ങാട് കല്ലഞ്ചിറ സ്വദേശി അബ്ദുല്‍ ലത്തീഫ്, കുടക് സ്വദേശി സുലൈമാന്‍, കാഞ്ഞങ്ങാട്ടെ ബഷീര്‍,മനാഫ് എന്നിവരെയാണ്  അറസ്റ്റുചെയ്തിരിക്കുന്നത് .മനാഫിന്റെ ചെര്‍ക്കളിലെ ബന്ധുവീട്ടില്‍ നിന്നാണ് സ്വര്‍ണ്ണം കണ്ടെടുത്തത്. കൊള്ള മുതലാണെന്നറിയാതെയാണ് സ്വര്‍ണ്ണം വീട്ടില്‍ സൂക്ഷിച്ചത്. കേസില്‍ മൊത്തം ഏഴു പ്രതികളാണുള്ളത്. ഇവരില്‍ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ബാക്കിയുള്ള മൂന്ന് പേര്‍ ഉടന്‍ പിടിയിലാകുമെന്നും പോലീസ് മേധാവി കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ പറഞ്ഞു. അരസ്റ്റിലായ അബ്ദുല്‍ ലത്തീഫ് രാജധാനി ജ്വല്ലറി കവര്‍ച്ച കേസിലെ പ്രതിയാണ്. പിടിച്ചെടുത്ത സ്വര്‍ണവും പ്രദര്‍ശിപ്പിച്ചു.

2010ല്‍ രാജധാനി ജ്വല്ലറിയില്‍ നടന്ന കവര്‍ച്ച സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ ലഭ്യമാകുമെന്നും ഡോ എ ശ്രീനിവാസ് പറഞ്ഞു. ജില്ലാ പോലീസ് ചീഫിന്റെ നേതൃത്വത്തിലുള്ള 21 അംഗ സംഘമാണ് കേസന്വേഷണത്തില്‍ വ്യാപൃതരായിരുന്നത്. പ്രതികളില്‍ ആറുപേരും മലയാളികളാണ്. ബാക്കിയുള്ള സ്വര്‍ണം രഹസ്യമാക്കി സൂക്ഷിച്ച സ്ഥലങ്ങളെ സംബന്ധിച്ച് സൂചന കിട്ടിയിട്ടുണ്ട്. ഈ വിവരം ഇപ്പോള്‍ പരസ്യമാക്കുന്നില്ലെന്നും എസ്.പി പറഞ്ഞു. മൂന്ന് മാസക്കാലത്തെ ആസൂത്രണമാണ് കൊളളയ്ക്ക് പിന്നില്‍. ഇതേ രീതിയില്‍ കൊള്ളനടത്താന്‍ കൊടുവള്ളിയിലും സംഘം എത്തിയിരുന്നു. ഗ്യാസ് കട്ടറും സിലിണ്ടറും ഉപയോഗിക്കാതെയുള്ള കവര്‍ച്ചയാണ് നടന്നത്.  ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ അന്വേഷണത്തിന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വാങ്ങും. ദക്ഷിണ കര്‍ണാടക കുടക് ജില്ലകളിലെ പോലീസും കേസന്വേഷണത്തില്‍ സഹായിച്ചതായി പോലീസ് ചീഫ് പറഞ്ഞു.

Keywords: Kasaragod-cheruvathur-vijaya-bank-news-police-press-confe

Post a Comment

0 Comments

Top Post Ad

Below Post Ad