Type Here to Get Search Results !

Bottom Ad

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതിനൊപ്പം നില്‍ക്കും: പി.സി ജോര്‍ജ്

കോട്ടയം (www.evisionnews.in): തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ താനും തന്നോടൊപ്പം നില്‍ക്കുന്നവരും ഇടതുപക്ഷത്തെ പിന്തുണയ്ക്കുമെന്ന് പി.സി ജോര്‍ജ്. യു.ഡി.എഫിന്റെ വിജയം ഗുണം ചെയ്യില്ല. യു.ഡി.എഫ് ഭരണത്തില്‍ അഴിമതി കൊടികുത്തി വാഴുകയാണ്. വര്‍ഗീയ പ്രീണന നയം നടപ്പിലാക്കുകയാണ് യു.ഡി.എഫ് ചെയ്യുന്നത്. തിരഞ്ഞെടുപ്പോടെ കേരള കോണ്‍ഗ്രസ് (എം) തിരസ്‌ക്കരിക്കപ്പെടുമെന്നും പി.സി ജോര്‍ജ് പറഞ്ഞു. 

എസ്.എന്‍.ഡി.പിയുമായുള്ള കൂട്ടുകെട്ടില്‍ നേട്ടം ബി.ജെ.പിക്കായിരിക്കും. എസ്.എന്‍.ഡി.പിക്ക് എന്തു സംഭവിക്കുമെന്ന് പറയാനാകില്ല. ക്രിസ്ത്യാനിയെന്ന വര്‍ഗീയത ഉള്ളതുകൊണ്ടാണ് ബിഷപ്പുമാര്‍ മാണിക്കെതിരെ ഒന്നും പറയാത്തതെന്നും ജോര്‍ജ് ആരോപിച്ചു.


Keywords; Kerala-kottayam-pc-jorge-election-udf
Tags

Post a Comment

0 Comments

Top Post Ad

Below Post Ad