Type Here to Get Search Results !

Bottom Ad

ആത്മഹത്യ ചെയ്യരുത്; പകരം പൊലീസുകാരെ കൊല്ലണമെന്ന് ഹർദിക് പട്ടേൽ


മുംബൈ: (www.evisionnews.in) ആത്മഹത്യ ചെയ്യരുതെന്നും അതിന് പകരം പൊലീസുകാരെ കൊല്ലണമെന്നും അണികളോട് പട്ടേൽ സമുദായ നേതാവ് ഹർദിക് പട്ടേൽ. പട്ടേലുമാർ ഒരിക്കലും ആത്മഹത്യ ചെയ്യാറില്ല. ധൈര്യമുണ്ടെങ്കിൽ, പോയി കുറച്ച് പൊലീസുകാരെ കൊല്ലൂവെന്നാണ് ഹർദിക് ആഹ്വാനം ചെയ്തത്. പട്ടേൽ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ആത്മഹത്യ ചെയ്യുമെന്ന് പ്രഖ്യാപിച്ച വിപുൽ ദേശായിയുടെ വീട് സന്ദർശിച്ചതിന് ശേഷമായിരുന്നു ഹർദിക്കിന്റെ പരാമർശം.

അതേസമയം, പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി പട്ടേൽ വിഭാഗം നേതാക്കൾ രംഗത്തെത്തി. തങ്ങൾ ഗാന്ധിയൻ മാർഗമാണ് പിന്തുടരുന്നതെന്നും കൊലപാതകം തങ്ങളുടെ മാർഗമല്ലെന്നും സർദാർ പട്ടേൽ ഗ്രൂപ്പ് കൺവീനർ ലാൽജി പട്ടേൽ പറഞ്ഞു. ഹർദിക് പട്ടേലിന്റെ പ്രസ്താവന തെറ്റായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. പരാമർശം വാർത്തയായതോടെ താനങ്ങനെ പറഞ്ഞിട്ടില്ലെന്നും ആളുകളെ വഴിതെറ്റിക്കാനാണ് ശ്രമമെന്നും ഹർദിക് പറഞ്ഞു.

എന്നാൽ തങ്ങൾ പട്ടേലിന്റെ മക്കളാണെന്നും ആത്മഹത്യ ചെയ്യുന്നതിന് പകരം രണ്ടോ മൂന്നോ പൊലീസുകാരെ കൊലപ്പെടുത്താൻ ഹർദിക് ഉപദേശിക്കുകയായിരുന്നുവെന്നും വിപുൽ ദേശായി പറഞ്ഞു.


Keywords: National-mumbai-news-hardik-pattel-police-suicide
Tags

Post a Comment

0 Comments

Top Post Ad

Below Post Ad