മൊഗ്രാല്‍പത്തൂര്‍:(www.evisionnews.in) രോഗബാധിതനായ ചെറുപ്പക്കാരന് ഉപജീവനത്തിന് വഴിയൊരുക്കി മുസ്ലിം യൂത്ത് ലീഗ് കല്ലങ്കൈ ശാഖാ കമ്മിറ്റി പെട്ടിക്കട നിര്‍മ്മിച്ചു.കല്ലങ്കൈ പ്രദേശത്തെ മുഹമ്മദ് ശാഫി എന്ന ചെറുപ്പക്കാരനാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പെട്ടിക്കട നിര്‍മ്മിച്ച് നല്‍കിയത്. കടവത്ത് സ്ഥാപിച്ച പെട്ടിക്കടയില്‍ തന്റെ വരുമാന മാര്‍ഗം ശാഫി ഇനി കണ്ടെത്തും.
നിര്‍ധനനായ മറ്റൊരു വ്യക്തിക്കും ഇത് പോലെ മുമ്പ് ശാഖാ കമ്മറ്റി കല്ലങ്കൈ പ്രദേശത്ത് പെട്ടിക്കട സ്ഥാപിച്ച് നല്‍കിയിരുന്നു അദ്ദേഹത്തിന്റെ കടയില്‍ സ്ഥാപിക്കാനായി റഫ്രിജറേറ്റര്‍ ഇന്ന് കൈമാറും. രണ്ട് രോഗികള്‍ക്കുള്ള ചികിത്സാ സഹായ വിതരണവും പെട്ടിക്കടയുടെ താക്കോല്‍ ദാനവും ഇന്ന് (ഒക്ടോബര്‍-4) നാല് മണിക്ക് കല്ലങ്കൈ ലീഗ് ഓഫിസില്‍ നടക്കുന്ന ചടങ്ങില്‍ നടക്കും. എന്‍. എ. നെല്ലക്കുന്ന് എം. എല്‍. എ, മുസ്ലിം ജില്ലാ ട്രഷറര്‍ എ. അബ്ദുല്‍ റഹ്മാന്‍, എ.എ ജലീല്‍, പി. എം മുനീര്‍ ഹാജി. എസ്. പി സലാഹുദ്ദീന്‍, കെ.ബി കുഞ്ഞാമു തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും.
keywords: muslim-provision-shafi-salahuddeen

Post a Comment
0 Comments