കാഞ്ഞങ്ങാട്: (www.evisionnews.in)നാലുവര്‍ഷം മുമ്പ് കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് നടന്ന വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ ഒരു കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കിയ ഐ.എസ്.ഐ.ടി വിഭാഗം കുറ്റപത്രം സമര്‍പ്പിക്കാന്‍ കോടതിയുടെ അനുമതി തേട
വ്യാജ രേഖകള്‍ നിര്‍മ്മിച്ച് നല്‍കി ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് ഭാരത സര്‍ക്കാരിനെ വഞ്ചിച്ചതിന് ബേക്കല്‍ പോലീസ് മേല്‍പ്പറമ്പ് അരമങ്ങാനം സ്വദേശി അബ്ദുള്‍ ഖാദറിന്റെ മകന്‍ മുഹമ്മദ് കുഞ്ഞി (37),കളനാട് ചന്ദ്രഗിരി ഫെറിയിലെ ഷാഫി എന്ന ലംബു ഷാഫി (47) എന്നിവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കേസിന്റെ പുനരന്വേഷണം ഏറ്റെടുത്ത ഇന്റേണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം പുനരന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ കോടതിയുടെ അനുമതി തേടിയത്.
വ്യാജരേഖകളുണ്ടാക്കി ഏതാനും മാസത്തിനുള്ളില്‍ വ്യാജ പാസ്‌പോര്‍ട്ടുകള്‍ കൈവശപ്പെടുത്തിയെന്നതിന് ഹൊസ്ദുര്‍ഗ്, ബേക്കല്‍, നീലേശ്വരം സ്റ്റേഷനുകളിലായി നൂറിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കാഞ്ഞങ്ങാട് ഡി വൈ എസ് പി യുടെ കീഴിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തില്‍ ഇതിന് പിന്നില്‍ വന്‍ ഗൂഡ സംഘങ്ങളുണ്ടെന്ന് കണ്ടെത്തി യതിനെ തുടര്‍ന്ന് അന്വേഷണം ഐ എസ് ഐടിക്ക് കൈമാറുകയായിരുന്നു.
അമ്പതോളം കേസുകളാണ് ഗൗരസ്വഭാവമുള്ളതാണെന്ന് കണ്ടെത്തി കൈമാറിയത്. എന്നാല്‍ ട്രാവല്‍സ് ഉടമകളക്കം വന്‍ തോക്കുകളാണിതിന് പിന്നിലെന്ന ആരോപണത്തിന് അടിവരയിടുന്നതായിരുന്നു തുടര്‍ന്ന് ലഭിച്ച വിവരങ്ങള്‍. അന്വേഷണങ്ങള്‍ ഉന്നതങ്ങളിലെ ഇടപെടലുകളെ തുടര്‍ന്ന് കേസ് ഫയലുകള്‍ പൂര്‍ണ്ണമായും പിന്നീട് കെട്ടിവെക്കുകയാണ് ചെയ്തത്. വീണ്ടും ഇത് സംബന്ധിച്ച് പരാതി ഉയര്‍ന്നപ്പോള്‍ കേസന്വേഷണം കോഴിക്കോട് ക്രൈംബ്രാഞ്ചിന് കൈമാറിക്കൊണ്ട് ഉത്തരവുണ്ടായെങ്കിലും ക്രൈംബ്രാഞ്ചും അന്വേഷണം മരവിപ്പിച്ചിരിക്കുകയായിരുന്ന
keywords: passport-isi-file-travels-case

Post a Comment
0 Comments