തിരുവനന്തപുരം:(www.evisionnews.in)ബാര്‍കോഴക്കേസില്‍ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി നടത്തിയ വിധി പ്രസ്താവത്തിന്റെ പകര്‍പ്പ് പുറത്തു വന്നു. പൂട്ടിയ 418 ബാറുകള്‍ തുറക്കുന്നതിന് ധനമന്ത്രി കെ.എം. മാണി കോഴവാങ്ങിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി പുറപ്പെടുവിച്ച വിധിയിലുള്ളത്. ഇതിനെതുടര്‍ന്നാണ് ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം.മാണിക്കെതിരെ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.
രണ്ടു പ്രാവശ്യമായി മാണി കോഴ വാങ്ങിയതിനാണ് തെളിവുള്ളത്. 2014 മാര്‍ച്ച് 22നും ഏപ്രിലില്‍ രണ്ടിനുമായിരുന്നു കോഴയിടപാടുകളെന്നും കോടതി വ്യക്തമാക്കി. 25 ലക്ഷം രൂപ മാണി കൈപ്പറ്റിയതിനാണ് തെളിവുള്ളത്. ആദ്യ പ്രാവശ്യം 15 ലക്ഷം രൂപയും രണ്ടാം പ്രാവശ്യം 10 ലക്ഷം രൂപയുമാണ് വാങ്ങിയത്. പാലായില്‍ വച്ച് പണം കൈമാറിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്. രേഖകളും കണ്ടെത്തലുകളും ഇത് വ്യക്തമാക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ നിഗമനം കോടതി ശരിവച്ചു.
അന്വേഷണ ഉദ്യോഗസ്ഥന്റെ നിഗമനങ്ങള്‍ പരിഗണിക്കപ്പെട്ടില്ല. വിജലന്‍സ് ഡയറക്ടറുടെ നിര്‍ദേശം മാത്രം പരിഗണിക്കപ്പെട്ടു. ബിജു രമേശ് സമര്‍പ്പിച്ച സിഡി ശാസ്ത്രീയമായി പരിശോധിക്കണം. ബാര്‍ ഉടമകളുടേയും സംഘടനകളുടേയും അക്കൗണ്ടുകള്‍ പരിശോധിക്കണം. മാര്‍ച്ച് 31ന് മാണിയുടെ വീട്ടില്‍ നടന്ന രണ്ടാം കൂടിക്കാഴ്ചയെക്കുറിച്ചും വിശദമായി അന്വേഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
വിജിലന്‍സ് ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടന്‍ ആണ് വിധി പ്രസ്താവിച്ചത്. മാണിക്കെതിരെ തെളിവുകള്‍ ഇല്ലെന്നും കേസ് അവസാനിപ്പിക്കണമെന്നുമുള്ള വിജിലന്‍സിന്റെ വാദം തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. വിജിലന്‍സ് എസ്പി ആര്‍. സുകേശന്റെ അന്വേഷണത്തില്‍ പൂര്‍ണതൃപ്തിയാണെന്ന് അറിയിച്ച കോടതി സുകേശന്‍ തന്നെ തുടരന്വേഷണം നടത്തണമെന്നും നിര്‍ദേശിച്ചു.
തദ്ദേശതിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വന്ന വിജിലന്‍സ് കോടതി ഉത്തരവ് ചൂടേറിയ പ്രചാരണ വിഷയമാകും. പൂട്ടിയ 418 ബാറുകള്‍ തുറക്കുന്നതിനായി മന്ത്രി മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. ഇതേ തുടര്‍ന്ന് 2014 ഡിസംബര്‍ 10ന് മാണിയെ പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷണം ആരംഭിക്കുകയായിരുന്നു
keywords: investigation-continue-vigilance-directer-account-rupees

Post a Comment
0 Comments