പരപ്പ: (www.evisionnews.in) വിധവയായ ആദിവാസി യുവതിയെ ഇടവഴിയില്‍ വെച്ച് മാനഭംഗപ്പെടുത്തിയ പെയിന്റിംഗ് തൊഴിലാളി അറസ്റ്റില്‍.
പന്നിയെറിഞ്ഞകൊല്ലി ആ ദിവാസി കോളനിയിലെ വിധവയായ യുവതിയെ ഞായറാഴ്ച വൈകിട്ട് മാനഭംഗപ്പെടുത്തിയ പന്നിയെറിഞ്ഞ കൊല്ലിയിലെ രാജുവാണ് (30) അറസ്റ്റിലായത്. പ്രതി കേ ബിള്‍ നെറ്റ്‌വര്‍ക്ക് ജീവനക്കാരനാണ്.
യുവതി കനകപ്പള്ളിയില്‍ ബസിറങ്ങി കോളനിയിലെ വീട്ടിലേക്ക് നടന്നുപോകുന്നതിനിടയില്‍ വിജനമായ സ്ഥ ലത്തുവെച്ച് രാജു കയറിപ്പിടിക്കുകയായിരുന്നു.
കയ്യിലുണ്ടായിരുന്ന കുടകൊണ്ട് തലക്ക് അടികൊടു ത്ത യുവതി രാജുവിന്റെ വലയത്തില്‍ നിന്നും കുതറിയോ ടി രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് കോളനിക്കാര്‍ രാജുവിനെ അന്വേഷിച്ചുവെങ്കിലും അപ്പോഴേക്കും സ്ഥലം വിട്ടിരുന്നു.
തുടര്‍ന്ന് ബന്ധുക്കളുടെ സഹായത്തോടെ യുവതി വെള്ളരിക്കുണ്ട് സ്റ്റേഷനിലെത്തി പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണം കാസര്‍കോട് എസ്.എം.എ സിന് കൈമാറി. എസ് എം എസ് ഡി വൈ എസ് പി യാണ് രാജുവിനെ അറസ്റ്റ് ചെയ്തത്. ലോക്കല്‍ ചാനലിന് വേണ്ടി ചിലപ്പോഴെല്ലാം വീഡിയോ ക്യാമറയുമായി പരിപാടികള്‍ പകര്‍ത്താനും രാജു പോകാറുണ്ടായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ കാസര്‍കോട് എസ് എം എസ് ഓഫീസില്‍ ഹാജരായ യുവതി പ്രതിയെ തിരിച്ചറിഞ്ഞു.
keywords: widow-painting-rape-arrest

Post a Comment
0 Comments