Type Here to Get Search Results !

Bottom Ad

അധ്യാപികയെ ശല്യം ചെയ്ത ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍


സേലം: (www.evisionnews.in) അധ്യാപികയെ ഭീഷണിപ്പെടുത്തി വിവാഹഭ്യര്‍ത്ഥന നടത്തിയ ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍. സേലത്തെ നെല്ലൂര്‍ പഞ്ചായത്തിലെ സ്‌കൂളിലാണ് സംഭവം. വിവാഹാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ ഭീഷണിപ്പെടുത്തിയതിനാണ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചത്.

പലപ്പോഴായി വിവാഹാഭ്യര്‍ത്ഥനയുമായി അധ്യാപികയെ സമീപിച്ച ഹെഡ്മാസ്റ്ററോട് തനിക്ക് ഇതില്‍ താല്‍പര്യമില്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഹെഡ്മാസ്റ്റര്‍ പിന്‍മാറാന്‍ ഒരുക്കമായിരുന്നില്ല. അയാള്‍ ശല്യം ചെയ്യല്‍ നിരന്തരമായി തുടര്‍ന്നു കൊണ്ടിരുന്നു. ഹെഡ്മാസ്റ്ററുടെ ബന്ധപ്പെട്ടവരോട് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞു പിന്‍തിരിപ്പിക്കുന്നതിനുള്ള ശ്രമം അധ്യാപിക നടത്തിയിരുന്നു. എന്നാല്‍ അതൊക്കെ പരാജയപ്പെടുകയായിരുന്നു. 

തന്റെ ലക്ഷ്യം നടക്കില്ലെന്ന് മനസിലായ ഹെഡ്മാസ്റ്റര്‍ ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചു. വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ താന്‍ ജീവനൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അധ്യാപിക ഡിഇഒയ്ക്ക് പരാതി നല്‍കി. ഇതേതുടര്‍ന്നാണ് ഹെഡ്മാസ്റ്ററായ സത്യരാജിനെ സസ്‌പെന്റുചെയ്തത്.

keywords: teacher-suspension-head-attack-teacher

Tags

Post a Comment

0 Comments

Top Post Ad

Below Post Ad