ഷിംല: (www.evisionnews.in) ഹിമാചല്‍ പ്രദേശില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ യുവാവിനെ തല്ലിക്കൊന്നു. പശുക്കളെ കടത്തിക്കൊണ്ടുപോകുകയായിരുന്ന ട്രക്ക് തടഞ്ഞുനിര്‍ത്തിയാണ് ആക്രമണമുണ്ടായത്. ട്രക്കിലുണ്ടായിരുന്ന നാലുപേരെ വലിച്ചുതാഴെ ഇറക്കി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ അവശനായ യുവാവാണ് മരിച്ചത്. നോമന്‍ എന്നാണ് മരിച്ചയാളുടെ പേര്. ട്രക്കിന്റെ ഡ്രൈവറാണ് ഇയാള്‍. ചൊവ്വാഴ്ചയാണ് പശുകടത്തുന്നതിനിടെ ആക്രമണമുണ്ടായത്. മരിച്ചയാളുടെ ബന്ധുക്കള്‍ അറിയിച്ചതാണ് ഈ വിവരം.
keywords: beef-killed-himachal-pradesh-smuggle

Post a Comment
0 Comments