കൊച്ചി: (www.evisionnews.in) ആര്‍എസ്എസ് അടുത്തതായി ലക്ഷ്യമിടുന്നത് പട്ടികജാതി പട്ടിക വര്‍ഗക്കാരെയായിരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ മറ്റൊരു രൂപമാണ് ആര്‍എസ്എസ്. മുംബൈയില്‍ സുധീന്ദ്ര കുല്‍ക്കര്‍ണിക്ക് നേരെ നടന്ന സംഭവം വ്യക്തമാക്കുന്നത് ആര്‍എസ്എസിന്റെ അസഹിഷ്ണുതയാണ്. പിന്നോക്ക സംവരണത്തിന് ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മികച്ച വിജയം നേടും. എസ്എന്‍ഡിപിയുടെ പാര്‍ട്ടി ആര്‍എസ്എസിനുള്ള ഇടത്താവളമാണ്. രണ്ട് വര്‍ഷത്തിന് മേല്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് മാത്രമാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുള്ളത്. കാരായി ചന്ദ്രശേഖരനും കാരായി രാജനും ഭരണകൂട ഭീകരതയുടെ ഇരകളാണ്. കള്ളക്കേസില്‍ കുടുക്കിയാണ് അവരെ പ്രതിപട്ടികയില്‍ ചേര്‍ത്തതെന്നും തദ്ദേശതെരഞ്ഞെടുപ്പില്‍ ആന്തൂരില്‍ യുഡിഎഫിന് സ്ഥാനാര്‍ത്ഥികളെ പോലും ലഭിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു.
keywords:rss-like-isis-says-kodiyeri

Post a Comment
0 Comments