കാസര്‍കോട്:(www.evisionnews.in) ഫോര്‍ട്ട് റോഡില്‍ കാട് മൂടിക്കിടന്ന കിണറ്റില്‍ അബദ്ധത്തില്‍ വീണ യുവാവിനെ രക്ഷപ്പെടുത്തി. കയറില്‍ തൂങ്ങി കിടന്ന് അവശനിലയാലായ ഫല്‍ഗുണഷേണായി(21)നെയാണ് ഫയര്‍ഫോഴ്‌സ് സംഘം സാഹസികമായി രക്ഷപ്പെടുത്തിയത്. കിണറ്റില്‍ എന്തോ വീഴുന്ന ശബ്ദം കേട്ട് പരിസരവാസികള്‍ ഫയര്‍ ഫോഴ്‌സില്‍ അറിയിക്കുകയായിരുന്നു. കാസര്‍കോട് ഫയര്‍ സ്റ്റേഷനിലെ ഫയര്‍മാന്‍ കെ.രാമചന്ദ്രന്‍, ഫയര്‍വാന്‍ ഡ്രൈവറായ ആര്‍.പ്രസീത്, മഹേഷ് ഗോപി, ഹോംഗാര്‍ഡ് രമേശന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. യുവാവിനെ പിന്നീട് ബന്ധുക്കള്‍ക്ക് കൈമാറി.

Post a Comment
0 Comments