Type Here to Get Search Results !

Bottom Ad

വീടിന്റെ അടുക്കള വാതില്‍ പൊളിച്ച് സ്വര്‍ണ്ണവും പണവും കവര്‍ന്നു

മഞ്ചേശ്വരം (www.evisionnews.in): വീടിന്റെ അടുക്കള ഭാഗത്തെ വാതില്‍ പൊളിച്ച് സ്വര്‍ണവും പണവും കവര്‍ന്നു. ബായാര്‍ പദവിലെ വാമനന്റെ വാടക വീട്ടിലാണ് കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നത്. അധ്യാപകരായ വാമനനും ഭാര്യ ദിവ്യയും രാവിലെ ജോലിക്ക് പോയതായിരുന്നു. വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് വാതില്‍ പൊളിച്ച നിലയില്‍ കണ്ടെത്തിയത്. ഏഴ് പവന്‍ സ്വര്‍ണാഭരണങ്ങളും 5000 രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. വാമനന്റെ പരാതിയില്‍ മഞ്ചേശ്വരം പോലീസ് അന്വേഷിക്കുന്നു.


Keywords: Kasaragod-news-manjeshwer-police-case-theft-in-house-case-rgd

Post a Comment

0 Comments

Top Post Ad

Below Post Ad