മുള്ളേരിയ (www.evisionnews.in): തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ മദ്യക്കടത്തും മദ്യവില്‍പ്പനയും വ്യാപകമാകുന്നു. എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം അഡൂരില്‍ നടത്തിയ പരിശോധനയില്‍ 105 ലിറ്റര്‍ ചാരായം കണ്ടെത്തി. ദേവരടുക്ക പാറത്തോട് റോഡരികിലെ കള്‍വര്‍ട്ടിനടയില്‍ ടിന്നുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു. എക്‌സൈസ് നാര്‍ക്കോട്ടിക് ആന്റി സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് മൂന്ന് കന്നാസുകളിലായി സൂക്ഷിച്ച ചാരായം പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍ എം. ശ്രീധരന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
കുമ്പള എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ബാബുവിന്റെ നേതൃത്വത്തില്‍ മഞ്ചേശ്വരത്ത് നടത്തിയ പരിശോധയില്‍ ഒരു ലിറ്റര്‍ ചാരായം പിടികൂടിയിട്ടുണ്ട്. റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. സ്‌കൂട്ടര്‍ കസ്റ്റഡിയിലെടുത്തു.
Keywords: Kasaragod-news-caharaayam-officer-custody-police-

Post a Comment
0 Comments