കുമ്പള: (www.evisionnews.in) കുണ്ടും കുഴിയും നിറഞ്ഞ് വാഹന യാത്ര ദുഷ്‌കരമായ ദേശീയ പാതയിലെ കുമ്പള മേഖലയില്‍ റോഡിനിരുവശവും കാടുകള്‍ തഴച്ചുവളരുന്നത് യാത്രക്കാര്‍ക്ക് മറ്റൊരു കുരുക്കായി.
കാസര്‍കോട് മംഗലാപുരം ദേശീയ പാതയില്‍ മൊഗ്രാല്‍ കടവത്ത് മൊഗ്രാല്‍ പാലം കൊപ്പളം പ്രദേശങ്ങളിലാണ് ദേശീയ പാതയോരങ്ങള്‍ കാടായി മാറിയത്. വളവുകളും തിരുവുകളുമുള്ള ഇവിടെ കാടുമൂടിയതുകാരണം ഇരുവശത്തുനിന്നും വരുന്ന വാഹനങ്ങള്‍ക്ക് പരസ്പരം കാണാന്‍ കഴിയുന്നില്ല.
അപകടസാധ്യതകളെ കുറിച്ചുള്ള മുന്നറിയിപ്പുബോഡുകളും കാടുകള്‍ മൂടിക്കഴിഞ്ഞു. ദേശീയ പാതയിലേക്ക് മരങ്ങളും മറ്റും ചെരിഞ്ഞുനില്‍ക്കുന്നതും വാഹന യാത്ര ദുശ്കരമാക്കുന്നതിന് മറ്റൊരു കാരണമായി. ഇത് കൃത്യമായി അധികൃതര്‍ വെട്ടിമാറ്റാത്തതിനെതിരെ നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.
keywords: road-to-kumbal-manglore-national-highway

Post a Comment
0 Comments