Type Here to Get Search Results !

Bottom Ad

കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള ബന്ധം സുദൃഢം : സുധീരന്‍


കാസര്‍കോട് (www.evisionnews.in): കേരളത്തില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള ബന്ധം സുദൃഢമാണെന്നും ഇതില്‍ വിള്ളലുണ്ടാക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും ലീഗുമായുള്ള സഖ്യത്തിന്റെ പേരില്‍ യുഡിഎഫിനെ തകര്‍ക്കാവില്ലെന്നും കെപിസിസി പ്രസിഡണ്ട് വി.എം സുധീരന്‍. കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ ജനസഭ 2015ല്‍ സംസാരിക്കുകയായിരുന്നു സുധീരന്‍.

ബാഫഖി തങ്ങളുടെ കാലം മുതല്‍ ലീഗും കോണ്‍ഗ്രസും തമ്മില്‍ സംസ്ഥാനത്ത് ഉറ്റ ബന്ധമാണ് നിലനില്‍ക്കുന്നത്. മുസ്ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടുകള്‍ എന്നും സുതാര്യമായിരുന്നുവെന്നും സുധീരന്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡ.ിഎഫ് വന്‍ മുന്നേറ്റം നടത്തും. നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ ആരു നയിക്കുമെന്നുള്ള വാദവിവാദങ്ങള്‍ക്കും പ്രസക്തിയില്ല. 

ദാദ്രി സംഭവത്തിലും ദളിതരെ ചുട്ടുകൊന്ന കിരാതനടപടിയെകുറിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി പുലര്‍ത്തുന്ന മൗനം ശരിയല്ല. ഗോദ്ര സംഭവം നടന്നപ്പോള്‍ ഗുജറാത്തിലെത്തി നരേന്ദ്രമോദിയെ വിമര്‍ശിക്കാന്‍ അന്ന് പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയ്ക്ക് ചങ്കൂറ്റമുണ്ടായിരുന്നു. ഇന്ന് മോദി തുടരുന്ന തെറ്റായ നയങ്ങളെ തിരുത്താനും അത്തരക്കാരെ തളച്ചിടാനും ഒരു ശക്തി ബിജെപിയില്‍ ഇല്ലാതെ പോയെന്നും സുധീരന്‍ പറഞ്ഞു. ആ പാര്‍ട്ടിയില്‍ ആര്‍ക്കും എന്തുമാവാമെന്ന നിലയാണിപ്പോളെന്നും സുധീരന്‍ തുടര്‍ന്നു. 

ഡിസിസി പ്രസിഡണ്ട് സികെ ശ്രീധരന്‍, പി ഗംഗാദരന്‍ നായര്‍, എം.സി ജോസ് എന്നിവരും സുധീരനോടൊപ്പമുണ്ടായിരുന്നു.


Keywords: Kasaragod-news-muslim-league-congress-sudheeran-janasabha

Post a Comment

0 Comments

Top Post Ad

Below Post Ad