മഞ്ചേശ്വരം (www.evisionnews.in): സംസാരശേഷിയില്ലാത്ത 16കാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസിലെ പ്രതി റിമാന്റില്‍. ഉപ്പള ശാരദാനഗറിലെ സുരേഷാ (38)ണ് റിമാണ്ടിലായത്. കഴിഞ്ഞ ദിവസം കര്‍ണ്ണാടകയില്‍ വെച്ച് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി പ്രേമരാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് സുരേഷിനെ അറസ്റ്റ് ചെയ്തത്.
സെപ്തംബര്‍ 22നാണ് സംഭവം നടന്നത്. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് എത്തിയ പ്രതി പെണ്‍കുട്ടിയെ കെട്ടിയിട്ട ശേഷം പീഡിപ്പിച്ചുവെന്നാണ് പരാതി. സംസാരശേഷിയില്ലാത്തതിനാല്‍ കുട്ടിയില്‍ നിന്നും പീഡനവിവരം പെട്ടെന്ന് അറിയാന്‍ കഴിഞ്ഞിരുന്നില്ല. അത് കൊണ്ട് തന്നെ പോലീസില്‍ പരാതി നല്‍കുമ്പോഴേക്കും പ്രതി സ്ഥലംവിട്ടിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ച് സംഘം യുവാവിനെ അറസ്റ്റ് ചെയ്തത്. കാസര്‍കോട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
Keywords: Kasaragod-news-uppala-news-sexuall-harassment-court-arrest-remand

Post a Comment
0 Comments