Type Here to Get Search Results !

Bottom Ad

സ്വാമി ശാശ്വതീകാനന്ദയും ചെമ്പരിക്ക ഖാസിയും മരണത്തില്‍ സാമ്യതകളേറെ


കെ. എസ് ഗോപാലകൃഷ്ണന്‍
കാസര്‍കോട്: (www.evisionnews.in) കേരളത്തിലെ രണ്ട് പ്രബല മതവിഭാഗത്തില്‍ പെട്ടവരുടെ പ്രമുഖ ആത്മീയ നേതാക്കളുടെ ദുരൂഹമരണങ്ങള്‍ക്ക് സാമ്യതകളേറെ. ഇപ്പോള്‍ കേരളത്തില്‍ ഒട്ടേറെ വാദപ്രതിവാദങ്ങള്‍ക്ക് രംഗമൊരുക്കിയ ശിവഗിരി മഠാധിപതിയായിരുന്ന സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിനും ചെമ്പരിക്ക സംയുക്ത മുസ്ലിം ജമാഅത്ത് ഖാസിയും ഇ. കെ വിഭാഗം സുന്നി സമസ്തയുടെ സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്ന സി. എം അബ്ദുള്ള മൗലവിയുടെ മരണത്തിനും തമ്മിലാണ് ഒറ്റനോട്ടത്തില്‍ സാമ്യതകള്‍ കാണുന്നത്. ശാശ്വതീകാനന്ദയുടെ മൃതദേഹം ആലുവുയിലെ അദ്വൈതാശ്രമത്തിന്റെ പുഴയോരകുളിക്കടവിലാണ്  കണ്ടെത്തിയത്. ഖാസിയുടെ മൃതദേഹമാകട്ടെ ചെമ്പരിക്ക കടലോരത്തെ കടുക്കക്കല്ലിനു താഴെ കടലില്‍ ഒഴുകിനടക്കുന്ന നിലയിലും.

സ്വാമി ശാശ്വതീകാനന്ദ നന്നായി നീന്തലറിയാവുന്നയാളാണെന്നും ആലുവാപ്പുഴ മുറിച്ചുകടന്നയാളെന്നും അതുകൊണ്ടുതന്നെ ഇത്തരമൊരാള്‍ മുങ്ങിമരിക്കാന്‍ സാധ്യതയില്ലെന്നും അക്രമിച്ചുകൊലപ്പെടുത്തിയ ശേഷം കുൡടവില്‍ തള്ളുകയായിരുന്നുവെന്ന് ശാശ്വതീകാനന്ദയുടെ പിന്ഗാമിയായ സ്വാമി പ്രകാശാനന്ദയുള്‍പ്പെടെയുള്ളവര്‍ പറയുന്നു. സ്വാമിയുടെ ബന്ധുക്കളും ഇതേ ആരോപണം ഉന്നയിച്ചുകഴിഞ്ഞു.

ഖാസിയുടേത് ദുരൂഹ സാഹചര്യത്തിലുണ്ടായ കൊലയാണെന്നാണ് സമസ്തയും ഏറ്റവുമൊടുവില്‍ ബഹുജന ആക്ഷന്‍ കമ്മിറ്റിയും ഉറപ്പിക്കുന്നു. ശാശ്വതീകാനന്ദയെപോലെ ഖാസിക്കും നന്നായി നീന്തലറിയാവുന്നയാളാണ്. അതുകൊണ്ടുതന്നെ കടലില്‍ മുങ്ങിയിരിക്കാന്‍ സാധ്യതയില്ല. കേസന്വേഷിച്ച സി. ബി. ഐ പോലും ഇത് ഉറപ്പാക്കിയിട്ടുണ്ട്. മാത്രമല്ല നിരവധി രോഗങ്ങളാല്‍ വേട്ടയാടപ്പെട്ടിരുന്ന ഖാസി പ്രായാധിക്യമുള്ളയാളാണ്. ഇദ്ദേഹത്തിന് പരസഹായമില്ലാതെ കടലോരത്ത് എത്തിപ്പെടാനാകില്ല. മരണത്തിലേക്ക് നയിച്ചതിനുപിന്നില്‍ ചില അജ്ഞാതരുടെ കൈകളുണ്ട്. സി. ബി. ഐ വിലയിരുത്തിയതിങ്ങനെയാണ്. അതേ സമയം ഖാസി ആത്മഹത്യ ചെയ്തതാണെന്നാണ് ആദ്യം മുതല്‍ പ്രചരിച്ചത് സര്‍വ്വീസില്‍നിന്നും വിരമിച്ച ഒരു വിവാദ പോലീസ് ഉദ്യോഗസ്ഥനായിരുന്നു.

സമുദായത്തിനെ മറയാക്കി വെള്ളാപ്പള്ളിയും സംഘവും നടത്തുന്ന ക്രമക്കേടുകളെ ചോദ്യം ചെയ്തത് സ്വാമി ശാശ്വതീകാനന്ദയായിരുന്നു. ഇക്കാരണത്താല്‍ വെള്ളാപ്പള്ളിക്കും അനുചരന്മാര്‍ക്കും ശാശ്വതീകാനന്ദയോട് കടുത്ത പകയുണ്ടായിരുന്നു. ഇതാണ് സ്വാമിയെ ഉന്മൂലനം ചെയ്യുന്നതിലെത്തിച്ചതെന്നാണ് അന്നും ഇന്നും ഉയര്‍ന്ന ആരോപണം. ഗള്‍ഫില്‍വെച്ച് സ്വാമിയെ തുഷാര്‍വെള്ളാപ്പള്ളി കൈയ്യേറ്റം ചെയ്ത സംഭവവും വീണ്ടും ഉയര്‍ന്നിട്ടുണ്ട്.

മതസ്ഥാപനത്തിന്റെ നടത്തിപ്പിലും സാമ്പത്തിക വിഷയത്തിലും ഖാസി കര്‍ക്കശക്കാരനായിരുന്നു. ചട്ടഞ്ചാല്‍ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് അടക്കം ഖാസി നയിച്ച സ്ഥാപനങ്ങളില്‍നിന്ന് കയ്യിട്ടുവാരാന്‍ ആരെയും അനുവദിച്ചിരുന്നില്ല. ഇക്കാരണം കൊണ്ടുതന്നെ ഖാസിയോട് ചിലര്‍ക്ക് തീര്‍ത്താല്‍ തീരാത്ത പകയുണ്ടായിരുന്നു. സാമ്പത്തിക ക്രമക്കേട് കണ്ടാല്‍ ബന്ധുക്കളോടുപോലും ഖാസി സന്ധിചെയ്തിരുന്നില്ലെന്നും സി. ബി. ഐ കണ്ടെത്തിയിട്ടുണ്ട്. പക്ഷെ, ഖാസി കേസന്വേഷിച്ച സി. ബി. ഐ അന്വേഷണ സംഘത്തെ കൂട്ടിലടച്ച തത്തയാക്കാന്‍ ഏതോ വന്‍ ശക്തികള്‍ക്ക് കഴിഞ്ഞുവെന്നതാണ് യാഥാര്‍ത്ഥ്യം.

ശാശ്വതീകാനന്ദകേസ് ഇങ്ങനെ പൂഴ്ത്തിക്കളഞ്ഞതാണ്. എന്നാല്‍ ശ്രീനാരായണ ധര്‍മ്മവേദി പ്രസിഡണ്ട് ബിജുരമേശ് പൊട്ടിച്ച വെടിയുണ്ടയുടെ ചീളുകള്‍ ഏറ്റെടുത്ത് കത്തിക്കാന്‍ പ്രതിപക്ഷ നേതാവും വി. എസ് അ്ച്യുതാനന്ദനും കെ. പി. സി. സി അധ്യക്ഷന്‍ വി. എം സുധീരനും പ്രകാശാനന്ദസ്വാമിയും രംഗത്തുവന്നതോടെ വെള്ളാപ്പള്ളിയുടെയും അനുയായി വൃന്ദത്തിന്റെയും ഉറക്കം കെട്ടിയിരിക്കുകയാണ്. ബി. ജെ. പിയുമായുള്ള ബാന്ധത്തിന്റെ പേരില്‍ വെള്ളാപ്പള്ളി സംഘത്തെ കടന്നാക്രമിക്കുന്നവര്‍ക്ക് കിട്ടിയ മറ്റൊരു വടിയായി ശാശ്വതീകാനന്ദയുടെ ദുരൂഹമരണവും.

keywords: cm-usthad-chembarikka-qazi-swami-shashwadikananda-case-comparison

Tags

Post a Comment

0 Comments

Top Post Ad

Below Post Ad