പട്‌ന: (www.evisionnews.in) ദാദ്രി കൊലപാതകം വെറും നിസാര സംഭവമാണെന്ന് ബി.ജെ.പി എം.പിയും മുന്‍പൊലിസ് കമ്മീഷണറുമായ സത്യപാല്‍ സിങ്. ദാദ്രി കൊലപാതകം പോലെയുള്ള നിസാര സംഭവങ്ങള്‍ മുതല്‍ ആഭ്യന്തര സുരക്ഷ സംഭവങ്ങള്‍ വരെ കൈകാര്യം ചെയ്യുന്നതില്‍ ഇന്ത്യ വിജയം കണ്ടെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന. രാജ്യത്ത് വര്‍ഗീയ സംഘര്‍ഷത്തിന്റെ നിഴല്‍ വിരിക്കുകയും ലോകത്തിനു മുന്നില്‍ നാണം കെടുത്തുകയും ചെയ്ത സംഭവത്തെ നിസാരവത്കരിച്ച സത്യപാലന്റെ പ്രസ്താവനക്കെതിരെ കടുത്ത പ്രതിഷേധമുയരുന്നുണ്ട്.
ബി.ജെ.പിയുടെ വര്‍ഗീയ തന്ത്രങ്ങളാണിതിലൂടെ പുറത്തു വരുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അജോയ് കുമര്‍ പറഞ്ഞു. രാജ്യത്ത് ബി.ജെ.പി എന്താണ് ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് ഇതിലൂടെ വ്യക്തമാണ്. വര്‍ഗീയ ധ്രുവീകരണമാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞമാസമാണ് മാട്ടിറച്ചി കഴിച്ചെന്നും വീട്ടില്‍ സൂക്ഷിച്ചെന്നുമുള്ള കിംവദന്തിയെ തുടര്‍ന്ന് മുഹമ്മദ് അഖ്‌ലാഖ് എന്ന 52കാരന്‍ ദാദ്രിയില്‍ കൊല്ലപ്പെടുന്നത്. ഒരു കൂട്ടം ആളുകള്‍ അഖ്‌ലാഖിനെ വീട്ടില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിനിടെ അഖ്‌ലാഖിന്റെ മകനും ഗുരുതരമായി പരുക്കേറ്റിരുന്നു.
keywords: dadri-case-no-matter-bjp-mp-clarify

Post a Comment
0 Comments