മുംബൈ: (www.evisionnews.in) പാക് മുന്‍ വിദേശകാര്യ മന്ത്രിയുടെ പുസ്തകപ്രകാശനച്ചടങ്ങുമായി ബന്ധപ്പെട്ടുണ്ടായ കരിഓയില്‍ പ്രയോഗം മഹാരാഷട്രക്ക് നാണക്കേടുണ്ടാക്കിയെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ശിവസേന രംഗത്തെത്തി. ഇത് മഹാരാഷ്ട്രയില്‍ ശിവസേന ബി.ജെ.പി ബന്ധത്തില്‍ വിള്ളലുണ്ടാക്കുന്നതിലെത്തുമെന്നാണ് സൂചനകള്‍. വേണ്ടിവന്നാല്‍ ശിവസേന മന്ത്രിമാരോട് രാജിവെക്കാന്‍ ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടേക്കും. നവംബര്‍ 1ന് നടക്കുന്ന കല്യാണ്‍ ഡോംബിവാലി പ്രാദേശിക തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യം വേണ്ടെന്നും സേന തീരുമാനിച്ചുകഴിഞ്ഞു.
നിലവില്‍ ബി.ജെ.പി ശിവസേന സഖ്യം ഭരിക്കുന്ന ഈ മുനിസിപ്പാലിറ്റിയിലെ 122 സീറ്റുകളിലും ഒറ്റക്ക് മത്സരിക്കാനാണ് സേനയുടെ തീരുമാനം കഴിഞ്ഞ ദിവസം പുസ്തക പ്രകാശന ചടങ്ങിന്റെ സംഘാടകന്‍ ബി.ജെ.പി മുന്‍ ദേശീയ സെക്രട്ടറി കൂടിയായ കുല്‍ക്കര്‍ണിക്കുനേരെ സേനാ പ്രവര്‍ത്തകര്‍ കരിഓയില്‍ പ്രയോഗം പ്രയോഗം നടത്തിയിരുന്നു. പുസ്തക പ്രകാശന ചടങ്ങ് റദ്ദാക്കണമെന്നുള്ള ശിവസേനയുടെ താക്കീതിനെ എതിര്‍ത്ത് ചടങ്ങ് സംഘടിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ചടങ്ങിന് മഹാരാഷട്ര സര്‍ക്കാര്‍ ആവശ്യമായ സുരക്ഷ നല്‍കുകയും ചെയ്തിരുന്നു.
keywords: mumbai-black-oil-shower-shivasena-bjp

Post a Comment
0 Comments