കോഴിക്കോട് (www.evisionnews.in): 65 ലക്ഷം രൂപയുടെ കുഴല്‍പണവുമായി കാഞ്ഞങ്ങാട്ട് താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശി കോഴിക്കോട്ട് പിടിയിലായി. മഹാരാഷ്ട്ര സ്വദേശി സാഗര്‍ ബിലാസ് ഗെയ്ക്ക്‌വാദി (28) നെയാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാന്റില്‍ വെച്ച് എക്‌സൈസ് സംഘം പിടികൂടിയത്. ഗെയ്ക് വാദിനൊപ്പം മഹേഷ് എന്നയാള്‍ മറ്റൊരു ബാഗുമായി ബസ് സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്നെങ്കിലും എക്‌സൈസ് സംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.
കോഴിക്കോട്ടേക്ക് മദ്യവും മയക്കുമരുന്നും കടത്തുന്നതായി എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇതിനിടെ സംശയാസ്പദമായ രീതിയില്‍ പുതിയ ബസ് സ്റ്റാന്റില്‍ നിന്നും രണ്ട് പൊതികളിലായി കുഴല്‍പ്പണം നിറച്ച ബാഗ് കണ്ടെത്തുകയായിരുന്നു. രണ്ടു കെട്ടുകളിലായി 500 രൂപയുടെ 107 കെട്ടും ആയിരത്തിന്റെ 54കെട്ടുകളുമാണ് ഉണ്ടായിരുന്നത്.
കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും കോഴിക്കോട്ടക്ക് വിതരണത്തിന് എത്തിച്ച പണമാണിതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശരത് ബാബു പറഞ്ഞു. പുതിയ സ്റ്റാന്റില്‍ ബസിറങ്ങി ഓട്ടോറിക്ഷയില്‍ കമ്മത്ത് ലെയിനില്‍ എത്തുമ്പോള്‍ ബാഗ് വാങ്ങാന്‍ ആളു വരുമെന്ന് യുവാവ് പറഞ്ഞതായും രണ്ടില്‍ കൂടുതല്‍ തവണ ഇതുപോലെ വന്നു പണം കൈമാറിയിട്ടുണ്ടെന്ന് യുവാവ് സമ്മതിച്ചതായും പോലീസ് വെളിപ്പെടുത്തി.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശരത്ബാബു, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ സി.കെ. വിശ്വനാഥന്‍, ടി.പി. ശ്യാമപ്രസാദ്, പ്രിവന്റീവ് ഓഫിസര്‍ പ്രതീഷ് ചന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ.ദിനോബ്, കെ. വിജയന്‍, ഡ്രൈവര്‍ കെ. എഡിസണ്‍ എന്നിവരുടെ നേതൃത്വത്തിലാണു പണവുമായി യുവാവിനെ പിടികൂടിയത്. പ്രതിയെയും പിടികൂടിയ പണവും ആദായനികുതി അന്വേഷണസംഘത്തിനു കൈമാറി.
Keywords: Kasaragod-kozikkod-news-seized-money-

Post a Comment
0 Comments