Type Here to Get Search Results !

Bottom Ad

ഇരുവിഭാഗങ്ങള്‍ നേര്‍ക്കുനേര്‍ നെല്ല്യാടിയില്‍ ലാത്തിവീശി


മംഗളൂരു (www.evisionnews.in): അവധി ദിവസം ബാര്‍ബര്‍ ഷോപ്പ് തുറന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം ഇരുവിഭാഗം തമ്മിലുള്ള സംഘര്‍ഷത്തില്‍ കലാശിച്ചു. സംഘര്‍ഷം പടരാതിരിക്കാന്‍ ജനക്കൂട്ടത്തെ പോലീസ് ലാത്തിവീശി ഓടിച്ചു. നെല്ല്യാടിയില്‍ ചൊവ്വാഴ്ച്ചയാണ് സംഘര്‍ഷം ഉടലെടുത്തത്.

ഷൈമ സലൂണ്‍ ഉടമ സാദിഖ് കടതുറന്നത് ചോദ്യം ചെയ്യാനെത്തിയവരാണ് സംഘര്‍ഷത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. അവധിയായതിനാല്‍ മുറി ശുചീകരിക്കാനാണ് സാദിഖ് സലൂണ്‍ തുറന്നത്. എന്നാല്‍ വൈകിട്ടോടെ സംഘടിച്ചെത്തിയ ഒരുസംഘം സാദിഖിനെ കൈയ്യേറ്റം ചേയ്തതോടെ ഇയാളെ അനുകൂലിക്കുന്നവര്‍ സംഘടിച്ചെത്തി ഏറ്റുമുട്ടുകയായിരുന്നു. ടൗണിലെ കടകള്‍ക്കു നേരെയും കല്ലേറുണ്ടായി. ജില്ലാ പോലീസ് ചീഫ് എസ്.സി.ശരണപ്പ സംഭവസ്ഥലം സന്ദര്‍ശിച്ചു.

Keywords; Kasaragod, manglore-news-police-tuesday-

Tags

Post a Comment

0 Comments

Top Post Ad

Below Post Ad