ചെര്‍ക്കള (www.evisionnews.in); ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ചെങ്കള ഇന്ദിരാനഗര്‍ ഹൗസിംഗ് കോളനി റസിഡന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കോളനി പരിസരം ശുചീകരിച്ചു. ശുചീകരണ പ്രവൃത്തികള്‍ ഒരാഴ്ച നീണ്ടു നില്‍ക്കും. എം മുഹമ്മദലിയുടെ അധ്യക്ഷതയില്‍ ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ബി അബ്ദുല്ല ഹാജി ഉദ്ഘാടനം ചെയ്തു. പ്രൊഫ ഷൂക്കൂര്‍, ഡോ ഫയാസ്, പ്രൊഫ അബൂബക്കര്‍, സൈനുദ്ദീന്‍ സംസാരിച്ചു. പ്രസിഡണ്ട് അന്‍വര്‍ ബേവിഞ്ച സ്വാഗതവും അന്‍വര്‍ പള്ളിക്കാല്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod-news-residence-colleni-sanitering-news

Post a Comment
0 Comments