Type Here to Get Search Results !

Bottom Ad

ബൈത്തുറഹ്മ സമുച്ചയത്തിന് തറക്കല്ലിട്ടു


കാസര്‍കോട്:(www.evisionnews.in) പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓര്‍മ്മക്കായി മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി നിര്‍മ്മിക്കുന്ന ബൈത്തുറഹ്മ സമുച്ഛയത്തിന്റെയും അതിനോടനുബന്ധിച്ചുള്ള മസ്ജിദിന്റെയും തറക്കല്ലിടല്‍ കര്‍മ്മം മുസ്ലിം ലിഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ജില്ലയിലെ തെരഞ്ഞെടുക്കപ്പെടുന്ന നിര്‍ധന കുടുംബങ്ങള്‍ക്ക് താമസസൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ നിരവധി ഉദാരമതികളുടെ സഹായത്തോടു കൂടിയാണ് മുസ്്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി ബൈത്തുറഹ്്മ സമുച്ഛയം നിര്‍മ്മിക്കുന്നത്. ചെങ്കള പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡ് തൈവളപ്പില്‍ നിര്‍മ്മിക്കുന്ന സമുച്ഛയത്തിന് ആവശ്യമായ സ്ഥലം നല്‍കിയത് വോള്‍ഗ അബ്ദുല്‍ റഹ്്മാന്‍ എന്ന മനുഷ്യ സ്‌നേഹിയാണ്. 

ചടങ്ങില്‍ മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ സ്വാഗതം പറഞ്ഞു. മുസ്്‌ലിംലീഗ് അഖിലേന്ത്യ ട്രഷററും ഐ.ടി വ്യവസായ വകുപ്പ് മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. അഖിലേന്ത്യ സെക്രട്ടറി സിറാജ് ഇബ്രാഹിം സുലൈമാന്‍ സേഠ്, സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി, എം.എല്‍.എ മാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുല്‍ റസാഖ്, ചന്ദ്രിക ഡയറക്ടറും മുസ്്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവുമായ മെട്രോ മുഹമ്മദ് ഹാജി, ജില്ലാ ഭാരവാഹികളായ എ അബ്ദുല്‍ റഹ്്മാന്‍, പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, കെ.എം ഷംസുദ്ദീന്‍, എ.ജി.സി ബഷീര്‍, കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്ത്, ചെങ്കള പഞ്ചായത്ത് മുസ്്‌ലിം ലീഗ് പ്രസിഡണ്ട് ബി.കെ അബ്ദുസ്സമദ്, സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.ബി അബ്ദുല്ല ഹാജി, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, ദുബൈ കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ.ഇ.എ ബക്കര്‍ നന്ദി പറഞ്ഞു. ചെങ്കള പഞ്ചായത്ത് 12-ാം വാര്‍ഡ് തൈവളപ്പ് മുസ്്‌ലിം ലീഗ് കമ്മിറ്റി ഭാരവാഹികള്‍ നേതാക്കള്‍ക്ക് ഹാരാര്‍പ്പണം നടത്തി. ഒരു ഫഌറ്റിന്റെ തുകയായ അഞ്ചു ലക്ഷം രൂപ മെട്രോ മുഹമ്മദ് കുഞ്ഞി ഹാജി ചടങ്ങില്‍ ഹൈദരലി ശിഹാബ് തങ്ങളെ ഏല്‍പ്പിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad