ദാദ്രി (യു.പി) (www.evisionnews.in): പോത്തിറച്ചി കഴിച്ചെന്നാരോപിച്ച് ഉത്തര്‍പ്രദേശ് ദാദ്രിയില്‍ ഗൃഹനാഥനെ തല്ലിക്കൊന്ന സംഭവത്തില്‍ ബി.ജെ.പി നേതാവിന്റെ മകനടക്കം രണ്ടു പേര്‍ അറസ്റ്റില്‍. പ്രാദേശിക ബിജെപി നേതാവ് സഞ്ജയ് റാണയുടെ മകനാണ് വിശാല്‍ റാണ (20), കോളജ് വിദ്യാര്‍ത്ഥി ശിവം കുമാര്‍ എന്നിവരെയാണ് യുപി പോലീസ് അറസ്റ്റു ചെയ്തത്. ദില്ലിയില്‍ ഒരു പരസ്യഏജന്‍സിയിലെ ജീവനക്കാരനാണ് വിശാല്‍. അറസ്റ്റ് ഭയന്ന് സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ നോയ്ഡയിലെ ബസ് ഡിപ്പോയില്‍ നിന്നാണ് ഇരുവരെയും പോലീസ് വലയിലായത്.
വിശാല്‍ ആണ് കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകന്‍. മുഹമ്മദ് അഖ്‌ലാഖിനെയും കുടുംബത്തെയും ആക്രമിക്കാന്‍ ഇയാളുടെ നേതൃത്വത്തില്‍ രഹസ്യ യോഗം വിളിച്ചിരുന്നുവെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന ഒമ്പതു പേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഗ്രാമനിവാസികളും മുഹമ്മദിന്റെ ബന്ധുക്കളും സഹകരിക്കുന്നില്ലെന്ന് പോലീസ് സൂചിപ്പിച്ചു.
തിങ്കളാഴ്ചയാണ് ബീഫ് കഴിച്ചെന്നും വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ആരോപിച്ച്് ഒരു സംഘം മുഹമ്മദിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്. ഗ്രാമത്തില്‍ നിന്ന് കാണാതായ പശുവിന്റെ ഇറച്ചി ഇയാളുടെ വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ക്ഷേത്രത്തിലെ മൈക്കിലൂടെ വിളിച്ചു പറയുന്നതു കേട്ട് സംഘടിച്ചെത്തിയവരാണ് കൊല നടത്തിയത്. വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം അഖ്‌ലാഖിനെ വലിച്ചിഴച്ച് വീടിന് പുറത്തേക്ക് കൊണ്ടുവന്നശേഷം അതിദാരുണമായി തല്ലിക്കൊലപ്പെടുത്തുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ മകന്‍ ഡാനിഷ് ആശുപത്രിയിലാണ്.
Keywors; Kasaragod-news-attack-beaf-bjp-police-rana-arrest-

Post a Comment
0 Comments