Type Here to Get Search Results !

Bottom Ad

തിരക്കുകള്‍ക്കിടയിലും യുവാക്കളുടെ സെല്‍ഫിയില്‍ കുടുങ്ങി നേതാക്കള്‍

evisionnews

കാസര്‍കോട്:(www.evisonnews.in) മുസ്ലിം ലീഗിന്റെ തെരെഞ്ഞെടുപ്പ് പ്രചരണ കണ്‍വെന്‍ഷന് ശേഷം ലീഗ് നേതാക്കള്‍ക്ക് ചാനല്‍ക്കാരോടൊപ്പം സെല്‍ഫി പ്രേമികളും വെറുതെ വിട്ടില്ല.ജില്ലയിലെ തിരക്കിട്ട പരിപാടികളില്‍ വേദിയില്‍ നിന്നും പ്രസിംഗിച്ച് ഇറങ്ങിയ ഉടനെയാണ് ചെറുപ്പക്കാര്‍ പാണക്കാട് ഹൈദര്‍അലി തങ്ങളെയും മന്ത്രി പി.കെ കുഞ്ഞാലികുട്ടിയേയും, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സിറാജ് സേട്ടിനെയും സെല്‍ഫിക്ക് പോസ് ചെയ്യാന്‍ വേണ്ടി നിര്‍ബന്ധിച്ചത്.തിരക്കിട്ട പരിപാടികള്‍ക്കിടയിലും പ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന നിരസിക്കാന്‍ നേതാക്കള്‍ തയ്യാറായില്ല.രാവിലെ ടൗണ്‍ ഹാളില്‍ നടന്ന കണ്‍വെന്‍ഷനിലും സിറ്റിസണ്‍ നഗറിലെ ബൈത്തുറഹ്മ ഫഌറ്റ് ശിലാസ്ഥാപന ചടങ്ങിലും പുതിയ ബസ്റ്റാന്റില്‍ വൈകിട്ട് നടന്ന പരിപാടിയിലും സെല്‍ഫി പ്രേമികള്‍ നേതാക്കള്‍ക്ക് മുന്നില്‍ വട്ടമിട്ടിരുന്നു.ചെറുപുഞ്ചിരിയോടെ ഹൈദര്‍ അലി തങ്ങളും യുവാക്കളുടെ സെല്‍ഫിയില്‍ പങ്ക്‌ചേര്‍ന്നു.

keywords : kasargod-panakkad-hiderali-thngal-convention-leader-youngster-selfi

Post a Comment

0 Comments

Top Post Ad

Below Post Ad