Type Here to Get Search Results !

Bottom Ad

ചെറുവത്തൂര്‍ ബാങ്ക് കൊള്ള; ബേര്‍ക്കയിലെ പൊട്ടക്കിണറ്റില്‍ നിന്നും സ്വര്‍ണ്ണം കണ്ടെടുത്തു


ചെര്‍ക്കള: (www.evisionnews.in) ചെറുവത്തൂര്‍ വിജയബാങ്കില്‍ നിന്ന് കവര്‍ച്ച ചെയ്ത സ്വര്‍ണ്ണം കണ്ടെത്തി. ചെങ്കള പഞ്ചായത്തിലെ ബേര്‍ക്കയ്ക്ക് സമീപം റഹ്മത്ത് നഗറിലെ പൊട്ടക്കിണറ്റില്‍ നിന്നാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം ശനിയാഴ്ച്ച വൈകുന്നേരം  ചെര്‍ക്കളയിലെത്തി സ്വര്‍ണ്ണം  കണ്ടെടുക്കുകയായിരുന്നു.

സെപ്തംബര്‍ 28നാണ് വിജയാ ബാങ്കിന്റെ ചെറുവത്തൂര്‍ ശാഖയില്‍ കവര്‍ച്ച നടന്നത്. 5.11 കോടി രൂപ വിലമതിക്കുന്ന 20.460 കിലോഗ്രാം സ്വര്‍ണവും 2.95 ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്. കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള മുറിയുടെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തുരന്ന് മുകളിലെ നിലയിലെ സ്‌ട്രോംഗ്‌റൂമില്‍ കടന്നായിരുന്നു കവര്‍ച്ച.

കവര്‍ച്ചക്കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ നല്‍കാനായി ഞായറാഴ്ച്ച രാവിലെ ജില്ലാ പോലീസ് ആസ്ഥാനത്ത് പത്രസമ്മേളനം വിളിച്ചുചേര്‍ത്തിട്ടുണ്ട്.

Keywords: cherkala-bank-robbery-gold-recovered

Post a Comment

0 Comments

Top Post Ad

Below Post Ad