കാസര്‍കോട്:(www.evisionnew.in) ഇബ്രാഹിം സുലൈമാന്‍ സേട്ട് സ്ഥാപിച്ച ഇന്ത്യന്‍ നാഷണല്‍ ലീഗ് നിലവിലില്ലെന്നും ഞങ്ങള്‍ ഇപ്പോള്‍ മുസ്ലിം ലീഗിന്റെ സന്നദ്ധ ഭടന്മാരാണെന്നും മുന്‍ എം. എല്‍. എ പി. എം. എ സലാം. ഞാനുള്‍പ്പെടെയുള്ളവര്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല മസ്ലിം ലീഗില്‍ ചേര്‍ന്നതെന്ന് ഇപ്പോള്‍ മുസ്ലിം ലീഗിന്റെ സംസ്ഥാന സെക്രട്ടറി കൂടിയായ സലാം പറഞ്ഞു. എല്‍ ഡി എഫിന്റെ പിന്തുണയോടെ എം എല്‍ എ യായ തനിക്ക് യുഡി എഫില്‍ നിന്നോ മസ്ലിം ലീഗില്‍ നിന്നോ അവഗണന നേരിടേണ്ടി വന്നിട്ടില്ലെന്നും സലാം ഇ-വിഷന്‍ ന്യുസിന്റെ മീറ്റ് ദ ഗസ്റ്റ് പരിപാടിയില്‍ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ കുതിച്ച് മുന്നേറുന്ന യുഡി എഫ് നിയമസഭാ തിരഞ്ഞെടുപ്പിലും വന്‍ മുന്നേറ്റം നടത്തി അധികാരത്തില്‍ തുടരും. ഇക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും സലാം പറഞ്ഞു.
എസ് എന്‍ ഡി പിയെ കൂട്ടു പിടിച്ച് മൂന്നാം മുന്നണിയുണ്ടാകുമെന്ന ബിജെപിയുടെ ആഗ്രഹം നടപ്പില്ല. എസ് എന്‍ ഡി പി ആത്യന്തികമായി സാമുദായിക സംഘടനയാണ്. അതിനുള്ളില്‍ എല്ലാ രാഷ്ട്രീയകക്ഷി പ്രവര്‍ത്തകരുമുണ്ട. അത് കൊണ്ട് തന്നെ വെള്ളാപ്പള്ളിയുടെ പദ്ധതി വിജയിക്കില്ല. ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ ഇടത് പക്ഷത്തിനേറ്റ അപചയമാണ് വര്‍ഗീയ ശക്തികള്‍ക്ക് വളക്കൂറായത്. സിപിഎം അന്ധമായ കോണ്‍ഗ്രസ് വിരോധം ഉപേക്ഷിക്കണം. ബിജെപി യുടെ വര്‍ഗീയ ഫാസിസത്തെ എതിര്‍ക്കാന്‍ മതേതര കൂട്ടായ്മക്ക് മാത്രമേ കഴിയൂ. മുസ്ലിങ്ങളുള്‍പ്പെടെയുള്ള ന്യുനപക്ഷ വിഭാഗങ്ങള്‍ ചിന്നിച്ചിതറരുത്.മൂസ്ലിം ലീഗിന്റെ ബദലായി പാര്‍ട്ടിയൂണ്ടാക്കിയവര്‍ നിരാശപ്പെട്ട ചരിത്രമേയുള്ളൂ. ശരാശരി ഇന്ത്യന്‍ പൗരന്റെ ജീവിത ക്രമത്തെയും വിശ്വാസരീതികളേയും അട്ടിമറിച്ച് സ്വന്തം വുരുതിയിലാക്കാന്‍ സംഘ്പരിവാര്‍ നടത്തുന്ന ശ്രമങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് എതിര്‍ക്കണമെന്നും സലാം ആവശ്യപ്പെട്ടു.
നരേന്ദ്ര മോഡിയെ മുന്നില്‍ നിര്‍ത്തി കേന്ദ്രം ഭരിക്കുന്നത് ആര്‍ എസ് എസ് ആണ്. സംഘ്പരിവാറിന്റെ റിമോട്ട് കണ്‍ട്രോള്‍ ഭരണമാണ് കേന്ദ്രത്തിലേത്. ആര്‍ എസ് എസിന്റെ ദ്വിദിന ബൈട്ടക് ഇതിന്റെ തെളിവാണ്. എ.ബി വാജ്‌പേയി ഭരിച്ചപ്പോളുള്ള സ്ഥിതിയില്‍ നിന്ന് നേരെ മറിച്ചാണ് സ്ഥിതി. സാമൂഹിക-സാംസ്‌കാരിക വിദ്യഭ്യാസ രംഗങ്ങളാകെ പൊളിച്ചെടുക്കാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്.
നിയമ സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും. എന്‍ എ നെല്ലിക്കുന്ന് കാസര്‍കോട് എംഎല്‍ എ ആയത് ഐ എന്‍ എല്ലിന് അനുവദിച്ച സംവരണ സീറ്റിലല്ല.മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായാണ് നെല്ലിക്കുന്ന് മത്സരിച്ചതും വിജയിച്ചതുമെന്ന് സലാം ചൂണ്ടിക്കാട്ടി.
ഇവിഷന്‍ മാനേജിങ്ങ് ഡയറക്ടര്‍ റഫീഖ് കേളോട്ട്,ഡയറക്ടര്‍ എം എ നജീബ് , റഊഫ് ബാവിക്കര , ഹാരിസ് പട്‌ല, ഷംസുദ്ദീന്‍ കിന്നിംഗാര്‍, എംഎ,സ്എഫ് ജില്ലാ കമ്മിറ്റിയംഗം മനാഫ് എടനീര്‍ തുടങ്ങിയവര്‍ മീറ്റ് ദി ഗസ്റ്റില്‍ സന്നിഹിതരായിരുന്നു.
keywords: pma salam-muslim league-inl-sulaiman sait

Post a Comment
0 Comments