ബോവിക്കാനം (www.evisionnews.in): സിപിഎം ബെള്ളിപ്പാടി ബ്രാഞ്ച് അംഗവും പബ്ലിക് സര്‍വ്വന്റ്‌സ് കോ -ഓപ് സൊസൈറ്റി ചെര്‍ക്കള ബ്രാഞ്ച് മാനേജറുമായ രവി മഞ്ചക്കല്‍ (43) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വീട്ടിലായിരുന്നു അന്ത്യം.
വെള്ളിയാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു. ഭാര്യയും മക്കളും കൂഡ്‌ലുവിലെ ഭാര്യയുടെ വീട്ടിലായിരുന്നു. രാവിലെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നോക്കിയപ്പോഴാണ് കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്.
ബാലന്‍- മാധവി ദമ്പതികളുടെ മകനാണ്. ഭാര്യ: പവിത്ര. മക്കള്‍: അദിത്, അദ്വൈദ്, ആദിത്യന്‍, ആര്യന്‍. സഹോദരങ്ങള്‍: ബാബു, മീര, സതി.
Keywords: Kasaragod-bovikkanam-cpm-heart-attack-cherkala-manager

Post a Comment
0 Comments