കാസര്‍കോട് (www.evisionnews.in) : തദ്ദേശഭരണ തെരഞ്ഞെടുപ്പിന് ശേഷം കാസര്‍കോട് നഗരസഭയില്‍ ലീഗിന് ഒറ്റക്ക് ഭരിക്കാനാവില്ലെന്നും നഗരപാലികാ നിയമം നിലവില്‍ വന്ന 2000ലെ സ്ഥിതി നഗരസഭയില്‍ സംജാതമാകുമെന്നും സിപിഎം ഏരിയാ സെക്രട്ടറി മുഹമ്മദ് ഹനീഫ.
2000ല്‍ ഒറ്റക്ക് ഭരിക്കാനുള്ള ലീഗിന്റെ മോഹം പൊലിഞ്ഞപ്പോഴാണ് സിപിഎമ്മിലെ എസ്.ജെ പ്രസാദിനെ പിന്തുണച്ച് മുസ്ലിം ലീഗ് മുഖം രക്ഷിച്ചത്. നഗരസഭ സ്ഥാപിതമായ വര്‍ഷത്തിലും സിപിഎമ്മിലെ എം രാമണ്ണറൈയെ ലീഗിന് പിന്തുണക്കേണ്ടി വന്നു. ഇക്കുറിയും നഗരസഭയില്‍ ഇത് ആവര്‍ത്തിക്കാനാണ് സാധ്യതകളെന്നും കാസര്‍കോട് ഏരിയയിലെ തെരഞ്ഞെടുപ്പിന് ചുക്കാന്‍പിടിക്കുന്ന ഹനീഫ പറയുന്നു.
മുസ്ലിം ലീഗിലും ബിജെപിയിലും പ്രശ്‌നങ്ങള്‍ തിളച്ചു മറിയുകയാണ്. ടി.ഇ അബ്ദുള്ളയും അബ്ദുല്‍ റഹ്മാനും മത്സരരംഗത്ത് നിന്ന് പിന്മാറുന്നത് ഇതിന്റെ സൂചനകളാണ്. തളങ്കരയില്‍ സുലൈമാന്‍ ഹാജി ബാങ്കോടിന്റെ വികസന മുന്നണി ലീഗിന് തലവേദനയാണ്. ഇവരെ എല്‍ഡിഎഫ് പിന്തുണക്കും. എല്ലാ വാര്‍ഡുകളിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളുണ്ടാകും. ഗവ കോളജ് ഉള്‍ക്കൊള്ളുന്ന വിദ്യാനഗറില്‍ എം സുമതിയെ മത്സരിപ്പിച്ച് വാര്‍ഡ് പിടിച്ചെടുക്കാനാണ് ആലോചന. സുമതി ഇതിനകം മൂന്ന് തവണ നഗരസഭാംഗമായിട്ടുണ്ട്. മൂന്നില്‍ കൂടുതല്‍ മത്സരിക്കാനിറങ്ങുന്നവര്‍ക്ക് പാര്‍ട്ടിയുടെ പ്രത്യേക അനുമതി വേണമെന്നും മുഹമ്മദ് ഹനീഫ പറഞ്ഞു.
Kewords: Kasaragod-news-league-cpm-municipality-haneefa

Post a Comment
0 Comments