പൈക്ക: (www.evisionnews.in) കാന്‍ഫെഡ് സോഷ്യല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പൈക്ക എ.കെ.എം.എം.എ.യു.പി സ്‌കൂളിലെ 150 നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കു സൗജന്യമായി യൂണിഫോമുകള്‍ നല്‍കി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പ്രമീള സി. നായക്ക് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ അബ്ദുല്‍ റസാഖ് അധ്യക്ഷത വഹിച്ചു. കാന്‍ഫെഡ് സെക്രട്ടറി ഷാഫി ചൂരിപ്പള്ളം, പിടിഎ പ്രസിഡന്റ് അബ്ദുല്‍ ഹമീദ് ഖാസിമി, പി. മാധവന്‍ നായര്‍, കെ.ആര്‍ ജയചന്ദ്രന്‍, ബി.കെ ബഷീര്‍ പൈക്ക, കെ.പി ഹമീദ് എന്നിവര്‍ പ്രസംഗിച്ചു.
ഹെഡ് മാസ്റ്റര്‍ ബാലകൃഷ്ണ മണിയാണി സ്വാഗതവും മുരളീധരന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Keywords: Paika school, free uniform, Canfed Social forum, AKMMAUP school, Shafi Choori Pallam

Post a Comment
0 Comments