തിരുവനന്തപുരം (www.evisionnews.in); ധനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കുന്ന പ്രശ്‌നമേയില്ലെന്നും ഇതിനു മുമ്പും യു.ഡി.എഫിലെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ കോടതി പരാമര്‍ശമുണ്ടായിട്ടുണ്ടെന്നും ഈ കീഴ്‌വഴക്കം പിന്തുടരുമെന്നും കെ.എം മാണി പ്രഖ്യാപിച്ചു. ബാര്‍കോഴ കേസില്‍ തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി വിധിയെ കുറിച്ച് മാധ്യമപ്രവര്‍ത്തരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. താന്‍ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞിട്ടില്ല. തുടരന്വേഷണം വേണമെന്നാണ് പറഞ്ഞിരിക്കുന്നത്. അന്തിമ വിധി വന്നിട്ടില്ല. അന്വേഷണം തുടരട്ടെ. കുറ്റമുണ്ടെങ്കില്‍ സംശയാതീതമായി തെളിയിക്കട്ടെ. ഇത് ഞാന്‍ മുമ്പേ പറഞ്ഞതാണ്. വീണ്ടും ഇത് തന്നെ ആവര്‍ത്തിക്കുന്നു. കോടതി നിരീക്ഷണങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്നില്ലെന്നും മാണി പറഞ്ഞു.
Keywords: Kerala-news-udf-barkozha-km-mani-resign-vigilance-court

Post a Comment
0 Comments