മംഗളൂരു (www.evisionnews.in): 53ലക്ഷം രൂപയുടെ സ്വര്‍ണവുമായി രണ്ടു കാസര്‍കോട് സ്വദേശികള്‍ മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട്ടെ ബഷീര്‍ (35), മൗവലിലെ ഹനീഫ (50) എന്നിവരെയാണ് കസ്റ്റംസ് അധികൃതര്‍ അറസ്റ്റു ചെയ്തത്. ബൂസ്റ്റ്, ടൂത്ത്‌പേസ്റ്റ്, ഫേസ് ക്രീം, ഷാംപു എന്നിവയില്‍ പൊടിച്ച് ചേര്‍ത്ത നിലയിലായിരുന്നു സ്വര്‍ണം. വിമാനത്താവളത്തില്‍ കസ്റ്റംസ് നടത്തിയ എക്‌സറേ പരിശോധനയിലാണ് പൊടിച്ചു ചേര്‍ത്ത സ്വര്‍ണം കണ്ടെത്തിയത്. സ്വര്‍ണക്കടത്തിന്റെ ഉറവിടത്തെകുറിച്ച് കൂടുതല്‍ അന്വേഷിച്ചു വരികയാണ്.
Keywords: kasaragod-manglore-airport-news-arrest-two-nationa

Post a Comment
0 Comments