ബദിയടുക്ക (www.evisionnews.in): ജ്വല്ലറിയുടെ ഷട്ടര്‍ കുത്തിത്തുറന്ന് 1.4 കിലോഗ്രാം വെള്ളിയും മൂന്ന് പവന്‍ സ്വര്‍ണവും 30,000 രൂപയും കവര്‍ന്നു. ബദിയടുക്ക തലവയലിലെ കേശവ ആചാര്യയുടെ ഉടമസ്ഥതയിലുള്ള ബദിയടുക്ക അപ്പര്‍ ബസാറില്‍ പ്രവര്‍ത്തിക്കുന്ന പവിത്ര ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്.
വെള്ളിയാഴ്ച രാവിലെ ജ്വല്ലറി തുറക്കാനെത്തിയപ്പോഴാണ് ഷട്ടറിന്റെ പൂട്ട് പൊളിച്ച നിലയില്‍ കാണപ്പെട്ടത്. ഇതേതുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് വെള്ളിയാഭരണങ്ങളും ഷെല്‍ഫിലുണ്ടായിരുന്ന പണവും സ്വര്‍ണവും മോഷണം പോയതായി ശ്രദ്ധയില്‍പ്പെട്ടത്. ബദിയടുക്ക പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Keywords: Kasaragod-news-badiyadukka-shatter-jwellery-police-upper-bazar-case-reg
Post a Comment
0 Comments