ചണ്ഡീഗഡ്: (www.evisionnews.in) ബീഫ് കഴിച്ചാലുള്ള ഗുണങ്ങളെ കുറിച്ച് ഹരിയാന വിദ്യാഭ്യാസ വകുപ്പിന്റെ മാഗസിനില്‍ ലേഖനം വന്നതിനെ തുടര്‍ന്ന് എഡിറ്ററെ സര്‍ക്കാര്‍ പുറത്താക്കി. ഇരുമ്പിന്റെ അംശം കൂടുതലുള്ള ഭക്ഷ്യ വസ്തുക്കളുടെ ഇനത്തില്‍ ബീഫിനെയും ഉള്‍പ്പെടുത്തിയതാണ് വിവാദമുണ്ടാക്കിയത്. ശിക്ഷാ സാര്‍ഥി എന്ന പുസ്തകത്തിലാണ് ശരീരത്തിനാവശ്യമായ മൂലകമായ ഇരുമ്പ് ബീഫില്‍ അടങ്ങിയിരിക്കുന്നതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പുസ്തകത്തിന്റെ ഓണ്‍ലൈന്‍ പതിപ്പും വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കി. 14500 സര്‍ക്കാര്‍ സ്‌കൂളുകളില്‍ മാസിക ഇറക്കുന്നുണ്ട്. ഈ ലക്കത്തിലെ മാസികകള്‍ പിന്‍വലിച്ചതായി വിദ്യാഭ്യാസ മന്ത്രി രാം ബിലാസ് ശര്‍മ അറിയിച്ചു. എഡിറ്റര്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ താമിസിക്കണമെങ്കില്‍ മുസ് ലിം വിശ്വാസികള്‍ ബീഫ് ഉപേക്ഷിക്കണമെന്ന് പ്രസ്താവിച്ച് വിവാദമുണ്ടാക്കിയ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ഖട്ടറാണ് മാസികയുടെ ചീഫ് പേട്രണ്‍.
keywords: cow-beef-hariyana-sarkar-magazin
Post a Comment
0 Comments