ന്യൂഡല്‍ഹി: (www.evisionnews.in) പശുവിനു മാത്രമല്ല പോത്തിനും സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് രാജ്യത്തെ മുഴുവന്‍ അറവുശാലകളും പൂട്ടിക്കാന്‍ അഖിലഭാരത ഹിന്ദു മഹാസഭയുടെ നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭത്തിലേക്ക്. ഗോരക്ഷ ലക്ഷ്യമിട്ട് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭം നവംബര്‍ 22ന് ജാര്‍ഖണ്ഡില്‍ ആരംഭിക്കും.
ഹിന്ദുമഹാസഭയും രാഷ്ട്രീയ ഗോരക്ഷാ സംഘും വ്യാഴാഴ്ച ഡല്‍ഹിയില്‍ നടത്തിയ സംയുക്തയോഗത്തിലാണ് തീരുമാനം. രണ്ടു ഘട്ടങ്ങളിലായാണ് സമരം നടത്തുകയെന്ന് രാഷ്ട്രീയ ഗോരക്ഷാസംഘ് ദേശീയ അധ്യക്ഷന്‍ സ്വാമി ജനാര്‍ദന്‍ദേവ് പറഞ്ഞു. ആദ്യം 'കൈ കൂപ്പും' പിന്നെ 'കൈ ഒടിക്കും' ('ഹാഥ് ജോഡോ, ഹാഥ് തോഡോ') എന്ന സമരപരിപാടിയാണ് ആസൂത്രണം ചെയ്യുന്നത്. ദിവസവും ഒന്നോ രണ്ടോ അറവുശാലകളിലെങ്കിലും പോയി പശുക്കളെ കൊല്ലരുതെന്ന് 'കൈകൂപ്പി' അഭ്യര്‍ഥിക്കും. നടന്നില്ലെങ്കില്‍ രണ്ടാംഘട്ടമാണ് 'കൈയെടുക്കല്‍'. ആദ്യഘട്ടത്തിന് സ്വാമി ജനാര്‍ദന്‍ദേവും രണ്ടാംഘട്ടത്തിന് ദ്വാരക സൂര്യപീഠിലെ ജഗദ്ഗുരു കൃഷന്‍ദേവാനന്ദ് ഗിരിജി മഹാരാജും നേതൃത്വംനല്‍കും.
ഗോവധ നിരോധനത്തിന് കേന്ദ്രസര്‍ക്കാര്‍ തന്നെ നിയമം കൊണ്ടുവരണമെന്ന് ഹിന്ദു മഹാസഭാ ദേശീയഅധ്യക്ഷന്‍ ചന്ദ്രപ്രകാശ് കൗശിക് പത്രസമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്രനിയമമില്ലാത്തത് ഗോവധം നടത്തുന്നവര്‍ക്ക് രക്ഷയാവുകയാണ്. അതിനാല്‍ സമ്പൂര്‍ണ ഗോവധ നിരോധനത്തിനായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ഗോവധ നിരോധന നിയമം പാസാക്കണം.
കേരളവും ബംഗാളും ചില വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുംമാത്രമാണ് ഗോവധ നിരോധനനിയമം നടപ്പാക്കാത്തതെന്ന് ഹിന്ദു മഹാസഭാഭാരവാഹികള്‍ പറഞ്ഞു. കേരള ഹൗസിലെ ബീഫ് വിഷയത്തില്‍ പരാതിപ്പെട്ട വിഷ്ണുഗുപ്തയെ പോലീസ് അറസ്റ്റുചെയ്ത് ജയിലിലടച്ചു. പോലീസില്‍ പരാതിപ്പെട്ടാല്‍ ജയിലിലടയ്ക്കുമെങ്കില്‍ നൂറാംനമ്പര്‍ സംവിധാനം എടുത്തുകളയണമെന്ന് കൃഷന്‍ദേവാനന്ദ് ഗിരിജി പറഞ്ഞു.
ഗോരക്ഷ എന്നതുകൊണ്ട് പശു, കാള എന്നിവയെ മാത്രമല്ല പോത്തിനെയും കൊല്ലാന്‍ പാടില്ലെന്നാണ് ഉദ്ദേശിക്കുന്നതെന്ന് രാഷ്ട്രീയ ഗോരക്ഷാ സംഘ് ദേശീയ കണ്‍വീനര്‍ അഡ്വ. ധ്രുവകുമാര്‍ 'മാതൃഭൂമി'യോട് പറഞ്ഞു. പശു, കാള, പോത്ത്, എരുമ എന്നിവയെല്ലാം ഒരേ ഗണത്തില്‍പ്പെട്ടതുതന്നെയാണ്.
Keywords; newdelhi-hindu-maha-sabha-to-protest-nobeef
Post a Comment
0 Comments