ബംഗളുരു: (www.evisionnews.in) കര്‍ണാടകത്തില്‍ എം എം കല്‍ബുര്‍ഗി കൊല്ലപ്പെട്ടത് പോലെ തമിഴ്‌നാട്ടില്‍ നിരവധി ഹിന്ദു നേതാക്കളും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനത്തിന്റെ നായകന്‍ രവിശങ്കര്‍. ഇതെല്ലാ കാലത്തും സംഭവിച്ചിട്ടുള്ളതാണെന്നും രവിശങ്കര്‍ പറഞ്ഞു.
ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്ന അസഹിഷ്ണുതക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റക്കാരനാക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും രവിശങ്കര്‍ തുടര്‍ന്നു.'കല്‍ബുഗി നല്ല മനുഷ്യനാണ്, മികച്ച എഴുത്തുകാരനാണ്, കൊലപാതകത്തില്‍ ഞാന്‍ പ്രതിഷേധിക്കുന്നു. ഘാതകരെ ശിക്ഷിക്കണം. എന്നാല്‍ അതേസമയം തമിഴ്‌നാട്ടില്‍ നിരവധി ഹിന്ദു നേതാക്കള്‍ കൊല്ലപ്പെടുന്നുണ്ട്'അദ്ദേഹം പറഞ്ഞു.
ബുദ്ധിജീവികളും വിദ്യാസമ്പന്നരും സംയമനം പാലിക്കണം, പ്രകോപനമുണ്ടാക്കരുത്, അവരുടെ രാഷ്ട്രീയപരമായോ മതപരമായോ ഉള്ള നേട്ടത്തിന് ഉപയോഗിക്കരുത്. കര്‍ണാടകയില്‍ നടക്കുന്നതിന് മോദിയെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. മോദി ഒരിക്കലും ഇത്തരം ക്ഷുദ്രശക്തികളെ പ്രോത്സാഹിപ്പിക്കാറില്ല. ദാദ്രി ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ കീഴിലല്ലേ. കേന്ദ്രസക്കാരുമായി ഒരു ബന്ധവുമില്ല'രവി ശങ്കര്‍ പറഞ്ഞു.
ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്ന അസഹിഷ്ണുതക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റക്കാരനാക്കുന്നതില്‍ അര്‍ത്ഥമില്ല. പ്രതിഷേധ സൂചകമായി എഴുത്തുകാര്‍ അവാര്‍ഡുകള്‍ തിരിച്ചുനല്‍കുന്നത് ശരിയല്ല. രാജ്യം സംരക്ഷിക്കുന്ന സര്‍ക്കാരുകള്‍ക്കെതിരെ എഴുത്തുകാര്‍ യുദ്ധം ചെയ്യുന്നതിലൂടെ എരിതീയില്‍ എണ്ണ ഒഴിക്കുകയാണെന്നും രവിശങ്കര്‍ പറഞ്ഞു. ഗോവധ നിരോധനം രാജ്യമെമ്പാടും നടപ്പിലാക്കുന്നതില്‍ തെറ്റില്ലെന്നും രവിശങ്കര്‍ പറഞ്ഞു. രാജ്യത്ത് കന്നുകാലി സമ്പത്ത് വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
keywords: sri-sri-ravishangar-dadri-pro-modi
Post a Comment
0 Comments