കാസര്‍കോട്: (www.evisionnews.in) ചെറുവത്തൂര്‍ വിജയ ബാങ്കില്‍ നിന്ന് കൊള്ളടയിച്ച സ്വര്‍ണത്തില്‍ ബാക്കിയുള്ള ഒരു കിലോ ഗ്രാം സ്വര്‍ണം വീണ്ടെടുക്കാനുള്ള അന്വേഷണ സംഘത്തിന്റെ ശ്രമം ഊര്‍ജിതമാക്കി. രേഖകള്‍ പ്രകാരം ഇനിയും ഒരു കിലോഗ്രാം സ്വര്‍ണം കൂടി ലഭിക്കേണ്ടതുണ്ടെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു. കേസിലെ മുഖ്യപ്രതി കാഞ്ഞങ്ങാട് കല്ലഞ്ചിറ സ്വദേശി അബ്ദുല്‍ ലത്തീഫ് ഒരു കിലോ സ്വര്‍ണം ഏതോ അജ്ഞാത കേന്ദ്രത്തില്‍ ഒളിപ്പിച്ചു വെച്ചതാണ് പോലീസ് സംശയിക്കുന്നത്.ജില്ലാ പോലീസ് ചീഫടക്കമുള്ളവര്‍ ചോദ്യം ചെയ്തിട്ടും ലത്തീഫ് ബാക്കിയുള്ള സ്വര്‍ണത്തിന്റെ വിവരങ്ങള്‍ പുറത്തുവിടുന്നില്ല. പഠിച്ച കള്ളനായ ലത്തീഫില്‍ നിന്ന് വിവരങ്ങള്‍ പുറത്തെടുക്കുന്നത് പോലീസിനെ സംബന്ധിച്ച് ദുഷ്‌കരമായ ജോലിയാണ്.
ഇടപെടലുകാര്‍ സ്വര്‍ണം ഈടുനല്‍കി വായ്പയെടുത്തതിന്റെ കണക്കുകള്‍ മാത്രമാണ് ഇപ്പോള്‍ ബേങ്ക് അധികൃതര്‍ പോലീസിനോട് പറഞ്ഞിട്ടുള്ളത്. അതേമസമയം ലോക്കറില്‍ സൂക്ഷിച്ച മൂന്ന് കോടിയോളം രൂപ വിലമതിക്കുന്ന ഒരു കിലോ ഗ്രാം സ്വര്‍ണമാണ് കണ്ടെടുക്കാന്‍ ബാക്കിയുള്ളത്. ഇത് സംബന്ധിച്ച് ലത്തീഫിനല്ലാതെ മറ്റാര്‍ക്കും പറയാനാകില്ലെന്നും അന്വേഷണ സംഘം ഉറപ്പിച്ചിട്ടുണ്ട്. അതിനിടെ വിജയ ബാങ്ക് കൊള്ളക്കേസ് സി.ബി.ഐക്ക് വിടണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Keywords: kasaragod-cheruvathur-bank-robbery-gold-missing
Post a Comment
0 Comments