പറ്റ്‌ന: (www.evisionnews.in) ബിഹാറില്‍ ബി.ജെ.പി തോറ്റാല്‍ പാകിസ്താനില്‍ പടക്കം പൊട്ടുമെന്നു പറഞ്ഞ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത്ഷാ മുഴുവന്‍ ബിഹാറികളെയും അപമാനിച്ചതായി ലാലു പ്രസാദ യാദവ്. ഇതിനു മുമ്പും 'നരഭോജി' ബിഹാറികളെ അപമാനിച്ചിട്ട്. ഇക്കുറി അത് അരയ്ക്കു താഴെയുള്ള പ്രഹരമായിപ്പോയി. ലാലു പറഞ്ഞു.
അമിത്ഷായുടെ പരാമര്‍ശത്തിനെതിരെ വെള്ളിയാഴ്ച തന്നെ ആര്‍.ജെ.ഡി. ഇലക്ഷന്‍ കമ്മിഷനു പരാതി നല്‍കും. ബിഹാറില്‍ തീവ്രവാദികള്‍ക്ക് സംരക്ഷണം ഒരുക്കുന്നത് നിതിഷും ലാലുവും ചേര്‍ന്നാണെന്ന പരസ്യവും ബിഹാറിലെ പ്രാദേശികപത്രങ്ങളില്‍ ബി.ജെ.പി. പരസ്യം നല്‍കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ലാലുവിന്റെ പ്രതികരണം.
മുമ്പും അമിത് ഷായെ ലാലു നരഭോജി എന്നു വിളിച്ചിട്ടുണ്ട്. സെപ്തംബര്‍ 30ന് തിരഞ്ഞെടുപ്പ് റാലിയില്‍ ലാലുവിനെ കാലിത്തീറ്റ കള്ളന്‍ എന്നു വിളിച്ചതിനു പകരമായാണ് തൊട്ടുപിന്നാലെ അമിത്ഷായെ ലാലു നരഭോജി എന്ന് ആദ്യം വിളിക്കുന്നത്. ബി.ജെ.പി. ബിഹാറില്‍ തോറ്റാല്‍ ഇന്ത്യ മുഴുവന്‍ നിലയ്ക്കാതെ പടക്കം പൊട്ടുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ പ്രതികരണം.
keywords: lalu-prasad-yadav-against-amithshaw
Post a Comment
0 Comments