കാസര്‍കോട് (www.evisionnews.in): ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് പൂര്‍ണമായും കത്തിനശിച്ചു. ഉളിയത്തടുക്കക്ക് സമീപം റഹ്മത്ത് നഗറില്‍ പി.എം മുഹമ്മദ് ഇഖ്ബാലിന്റെ വീട്ടിലാണ് അഗ്നിബാധയുണ്ടായത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
കാസര്‍കോട് നിന്ന് ഫയര്‍ഫോഴ്‌സ് എത്തി മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ തീ അണച്ചു. ഗൃഹോപകരണങ്ങള്‍ കത്തിനശിച്ച നിലയിലാണ്. സ്വര്‍ണവും നഷ്ടപ്പെട്ടിട്ടുണ്ട്. രണ്ട് പവന്‍ വരുന്ന സ്വര്‍ണാഭരണം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെടുത്തു. കുറച്ചു ദിവസമായി വീട് അടച്ചുകിടക്കുകയായിരുന്നു. മുഹമ്മദ് ഇഖ്ബാല്‍ ഇലക്ട്രീഷ്യനും പ്ലംബറുമാണ്. ഇയാളുടെ ജോലിയാവശ്യാര്‍ഥം സംഭരിച്ച നിരവധി ഉപകരണങ്ങളും കത്തി നശിച്ചവയില്‍ പെടും. വീട്ടിലുണ്ടായിരുന്ന പാചകവാതക ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് വീട്ടിനുള്ളില്‍ തീര പടര്‍ന്നത്.
അടുക്കള ഭാഗത്തിന്റെ മേല്‍ക്കൂര അഗ്നിബാധയില്‍ നിലംപൊത്തി. ചുമരുകള്‍ക്കും കേടുപാടുണ്ട്. ഒറ്റനിലയിലുള്ള ഓടിട്ട വീടാണിത്. ഗ്യാസ് സിലിണ്ടറിന്റെ സ്‌ഫോടന ശബ്ദം പരിസരങ്ങളെ നടുക്കിയെന്ന് നാട്ടുകാര്‍ പറഞ്ഞു. തീ അണക്കാന്‍ നാട്ടുകാരും സഹകരിച്ചു. കാസര്‍കോട് ഫയര്‍സ്റ്റേഷന്‍ അസി ഓഫീസര്‍ അശോകന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത്.
Keywords; Kasaragod-news-uliyathadukka-fire-in-house-gas-

Post a Comment
0 Comments