Type Here to Get Search Results !

Bottom Ad

കല്ലങ്കൈ പിടിക്കാന്‍ ബിജെപി; നിലനിര്‍ത്താന്‍ ലീഗ് അഭിഭാഷിക


മൊഗ്രാല്‍പുത്തൂര്‍: (www.evisionnews.in) മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്ത് ആസ്ഥാനം നില്‍ക്കുന്ന 14ാം വാര്‍ഡായ കല്ലങ്കൈ പിടിക്കാന്‍ ലീഗ്-ബിജെപി പോരാട്ടം മുറുകുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 13 വോട്ടുകള്‍ക്കാണ് ലീഗ് സ്ഥാനാര്‍ത്ഥിയായ ഉസ്മാന്‍ കല്ലങ്കൈ ബിജെപിയോട് വിജയിച്ചത്. സിപിഎമ്മിനെ രണ്ട് തവണ തുണച്ച ഈ വാര്‍ഡില്‍ ഒരു തവണ കോണ്‍ഗ്രസ്സും വിജയിച്ചിട്ടുണ്ട്. 

ശക്തമായ യുഡിഎഫ്-ബിജെപി മത്സരം നടക്കുന്ന ഈ വാര്‍ഡില്‍ ശോഭ പത്മനാഭനാണ്‌ ബിജെപി സ്ഥാനാര്‍ത്ഥി. യുഡിഎഫിന് ലഭിക്കേണ്ട വോട്ടില്‍ ചോര്‍ച്ചയുണ്ടായാല്‍ തങ്ങള്‍ക്ക് ഈ വാര്‍ഡ് ലഭിക്കുമെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്. ബിജെപിയുടെ വിജയത്തെ തടയിടാന്‍ യുവഅഭിഭാഷികയായ ഷെമീറ ഫൈസലിനേയാണ് ലീഗ് രംഗത്തിറക്കിയിരിക്കുന്നത്. പ്രദേശവാസിയും വിദ്യാസമ്പന്നയുമായ ഷെമീറയിലൂടെ വാര്‍ഡ് നിലനിര്‍ത്താനാകുമെന്നാണ് ലീഗ് കരുതുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ വാര്‍ഡില്‍ നടന്ന വികസന ക്ഷേമപ്രവര്‍ത്തങ്ങളും തങ്ങള്‍ക്കനുകൂലമാകുമെന്നും ജനങ്ങള്‍ വര്‍ഗീയ കക്ഷികളെ മാറ്റി നിര്‍ത്തുമെന്നും ലീഗ് നേതാക്കള്‍ പറഞ്ഞു.

സിപിഎം സ്ഥാനാര്‍ത്ഥിയായി പുഷ്പയും എസ്ഡിപിഐയ്ക്ക് വേണ്ടി ഫാത്തിമയും മത്സരരംഗത്തുണ്ട്.

Keywords: Kasaragod-panchayath-election-mogral-puthur-bjp-udf


Post a Comment

0 Comments

Top Post Ad

Below Post Ad