ബംഗളൂരു: (www.evisionnews.in) താന്‍ ഇനിയും ബീഫ് കഴിക്കുമെന്നും എന്താണ് കഴിക്കേണ്ടതെന്നു താനാണ് തീരുമാനിക്കേണ്ടതെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. രാജ്യത്തെ ബീഫ് വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അനാവശ്യ വിവാദങ്ങളിലാണ് മോദിയും തന്റെ സഹപ്രവര്‍ത്തകരും ശ്രദ്ധിക്കുന്നത്. ഞാന്‍ ബീഫ് കഴിക്കും. അതു ചോദ്യംചെയ്യാന്‍ ആരുണ്ട്?. എനിക്ക് എന്താണ് നല്ലതെന്നു തോന്നുന്നോ, അതു ഞാന്‍ തിന്നും'. അദ്ദേഹം പറഞ്ഞു. ബംഗളൂരുവില്‍ വ്യാഴാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് സിദ്ധരാമയ്യ ഇങ്ങനെ തുറന്നടിച്ചത്. വിവാദങ്ങളല്ല, രാജ്യത്തിന്റെ വികസനമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യംവയ്‌ക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
keywords: beef-beef-up-karnataka-chief-minister-siddaramayya

Post a Comment
0 Comments