Type Here to Get Search Results !

Bottom Ad

ജില്ലാ പഞ്ചായത്ത്: സി.പി.എം. 12 സീറ്റിലും സി.പി.ഐ മൂന്നിലും ഐ.എന്‍.എല്‍ രണ്ടിലും ജനവിധി തേടും


കാസര്‍കോട് (www.evisionnews.in): പുതുമുഖങ്ങളടക്കം കരുത്തുറ്റ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി ഇടതുമുന്നണി ജില്ലാ നേദതൃത്വം തദ്ദേശ ഭരണതെരഞ്ഞെടുപ്പിന്റെ പടഹധ്വനി മുഴക്കി. ഡോക്ടറേറ്റ് നേടിയ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി വിപിപി മുസ്തഫ മുതല്‍ മുന്‍ ഹൊസ്ദുര്‍ഗ് എംഎല്‍എയും സിപിഐ നേതാവുമായ എം നാരായണനും മഹിളാ നേതാക്കളായ ബേബി ഷെട്ടിയും പി.സി സുബൈദയുമടക്കമുള്ള ജില്ലയിലെ ജനജീവിതത്തിലെ സമസ്ത വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന സ്ഥാനാര്‍ത്ഥികളെയാണ് ഇടതുമുന്നണി പ്രഖ്യാപിച്ചിട്ടുള്ളത്. ഇടതു മുന്നണി സ്ഥാനാര്‍ത്ഥികള്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് മുമ്പ് നാമനിര്‍ദ്ദേശ പട്ടിക സമര്‍പ്പിക്കും. 
12 സീറ്റില്‍ സി.പി.എമ്മും മൂന്നു സീറ്റില്‍ സി.പി.ഐയും രണ്ടില്‍ ഐ.എന്‍.എല്ലും മത്സരിക്കും. ചിറ്റാരിക്കല്‍ വാര്‍ഡ് സി.പി.എമ്മിന്റെതാണെങ്കിലും അവിടെ സ്വതന്ത്രയെ പിന്തുണയ്ക്കും. ബേഡകം, വോര്‍ക്കാടി, എടനീര്‍ ഡിവിഷനുകളിലാണ് സി.പി.ഐ മത്സരിക്കുന്നത്. ഉദുമയും സിവില്‍ സ്റ്റേഷനുമാണ് ഐ.എന്‍.എല്ലിന് നല്‍കിയത്. 

പുത്തിഗെ, ദേലംമ്പാടി, കള്ളാര്‍, കരിന്തളം, പിലിക്കോട്, ചെറുവത്തൂര്‍, മടിക്കൈ, പെരിയ, ചെങ്കള, കുമ്പള, മഞ്ചേശ്വരം എന്നീ ഡിവിഷനുകളിലാണ് സി.പി.എം മത്സരിക്കുന്നത്. മൂന്നു സീറ്റുകളാണ് ഐ.എന്‍.എല്‍ ആവശ്യപ്പെട്ടത്. ഉദുമ, ചെങ്കള, സിവില്‍ സ്റ്റേഷന്‍ എന്നിവ വേണമെന്നായിരുന്നു ഐ.എന്‍.എല്‍ നേതൃത്വത്തിന്റെ ആവശ്യം. എന്നാല്‍ ചെങ്കള വിട്ടുനല്‍കാന്‍ സി.പി.എം തയാറായില്ല. ബേഡകം, എടനീര്‍, മഞ്ചേശ്വരം സീറ്റുകളിലാണ് 2010 ല്‍ സി.പി.ഐ മത്സരിച്ചിരുന്നത്. എന്നാല്‍ മഞ്ചേശ്വരത്തിന് പകരം വോര്‍ക്കാടി വേണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിന് വഴിവെച്ചത്. ഒടുവില്‍ സി.പി.ഐയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു

ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായ വി.പി.പി മുസ്തഫ പെരിയയിലും അഡ്വ എ.വി. ഉഷ ദേലമ്പാടിയിലും മത്സരിക്കും. സ്ത്രി സംവരണവാര്‍ഡായ പുത്തിഗെയില്‍ ബേബി ഷെട്ടിയാണ് സ്ഥാനാര്‍ത്ഥി. കുമ്പള ഡിവിഷനില്‍ സി.എ. സുബൈര്‍ മത്സരിക്കും. പാര്‍ട്ടിയുടെ ഉരുക്കുകോട്ടയായ ചെറുവത്തൂര്‍ സ്ത്രീ സംവരണമാണ്. അവിടെ പി.സി സുബൈദയാണ് സ്ഥാനാര്‍ത്ഥി. കരിന്തളത്ത് ജോസ് പതാലിനെയാണ് സി.പി.എം. പരിഗണിക്കുന്നത്. പട്ടികജാതി സംവരണമായ മടിക്കൈയില്‍ എം.കെ. പണിക്കര്‍ മത്സരിക്കും. 

സ്ത്രി സംരവണമായ പിലിക്കോട്ട് പി.പി. പ്രസന്നയാണ് സ്ഥാനാര്‍ത്ഥി. ഘടകകക്ഷികളുമായി സീറ്റ് തര്‍ക്കം നിലനിന്നിരുന്നതിനാല്‍ കള്ളാര്‍, ചെങ്കള, മഞ്ചേശ്വരം ഡിവിഷനുകളില്‍ സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി തീരുമാനിച്ചിരുന്നില്ല. ചിറ്റാരിക്കല്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥി ഷേര്‍ളി സെബാസ്റ്റ്യനെ പിന്തുണയ്ക്കും. ബേഡകം ഡിവിഷനില്‍ മുന്‍ എം.എല്‍.എ എം.നാരായണനായിരിക്കും സി.പി.ഐ സ്ഥാനാര്‍ത്ഥി. വോര്‍ക്കാടിയില്‍ ബി.വി രാജന്റെ പേരാണ് ഉയര്‍ന്നുവരുന്നത്. ഉദുമ മണ്ഡലത്തില്‍ ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി എം.എ.ലത്തീഫ്, പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മൊയ്തീന്‍കുഞ്ഞി കളനാട് എന്നിവരുടെ പേരുകളാണ് കേള്‍ക്കുന്നത്. സിവില്‍ സ്റ്റേഷന്‍ ഡിവിഷനില്‍ തീരുമാനമായിട്ടില്ല.


Keywords: Kasaragod-news-ldf-dist-panchayath-manjeshwer-

Post a Comment

0 Comments

Top Post Ad

Below Post Ad