ചെര്‍ക്കള (www.evisionnews.in): ദേശീയപാതയില്‍ ചെര്‍ക്കള അഞ്ചാംമൈലില്‍ കൂട്ട വാഹനാപകടം. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ചെര്‍ക്കളയില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എല്‍ 11 യു 614 നമ്പര്‍ ലോറി കാറിന്റെ പിന്നിലിടിച്ചാണ് അപകടമുണ്ടാക്കിയത്. കാറിലിടിച്ച ലോറി എതിരെ വരികയായിരുന്ന ഓമ്‌നി വാനിലും ഇടിക്കുകയായിരുന്നു. ഓമ്‌നി വാനിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.
അതേസമയം ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട കാര്‍ അടുത്തുള്ള തട്ടുകടയിലേക്ക് പാഞ്ഞുകയറി കടയുടമയ്ക്ക് പരിക്കേറ്റു. വിവരമറിഞ്ഞ് വിദ്യാര്‍നഗര്‍ പോലീസ് സ്ഥലത്തെത്തി.
keywords : kasaragod-news-cherkkala-accident
keywords : kasaragod-news-cherkkala-accident

Post a Comment
0 Comments